ഐപിഎൽ ട്വന്‍റി-20 ക്രിക്കറ്റിൽ ഈ സീസണിൽ ആദ്യ ജയം തേടി ഇറങ്ങിയ സണ്‍റൈസേഴ്സ് ഹൈദരാബാദിനു ലക്നോ സൂപ്പർ ജയ്ന്‍റ്സിനു മുന്നിൽ കാലിടറി

0

മുംബൈ: ഐപിഎൽ ട്വന്‍റി-20 ക്രിക്കറ്റിൽ ഈ സീസണിൽ ആദ്യ ജയം തേടി ഇറങ്ങിയ സണ്‍റൈസേഴ്സ് ഹൈദരാബാദിനു ലക്നോ സൂപ്പർ ജയ്ന്‍റ്സിനു മുന്നിൽ കാലിടറി. ലക്നോ ഉയർത്തിയ 170 റണ്‍സ് വിജലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിന് 157 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഇതോടെ 12 റണ്‍സിന്‍റെ ജയം ലക്നോ സ്വന്തമാക്കി. സ്കോർ: ലക്നോ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 169. ഹൈദരാബാദ് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 157.

ടോ​സ് നേ​ടി​യ ഹൈ​ദ​രാ​ബാ​ദ് ല​ക്നോ​വി​നെ ബാ​റ്റിം​ഗ് അ​യ​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യം ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങേ​ണ്ടി​വ​ന്ന ല​ക്നോ​വി​ന്‍റെ തു​ട​ക്കം പാ​ളി. ഓ​പ്പ​ണ​ർ ക്വി​ന്‍റ​ണ്‍ ഡി​കോ​ക്ക് (1), മൂ​ന്നാം ന​ന്പ​ർ ബാ​റ്റ​ർ എ​വി​ൻ ലെ​വി​സ് (1), മ​നീ​ഷ് പാ​ണ്ഡെ (11) എ​ന്നി​വ​ർ സ്കോ​ർ ബോ​ർ​ഡി​ൽ 27 റ​ണ്‍​സ് ഉ​ള്ള​പ്പോ​ൾ പ​വ​ലി​യ​ൻ​പൂ​കി.

എ​ന്നാ​ൽ, നാ​ലാം വി​ക്ക​റ്റി​ൽ ക്യാ​പ്റ്റ​ൻ കെ.​എ​ൽ. രാ​ഹു​ലും (50 പ​ന്തി​ൽ 68) ദീ​പ​ക് ഹൂ​ഡ​യും (33 പ​ന്തി​ൽ 51) ക്രീ​സി​ൽ ഒ​ന്നി​ച്ചു. രാ​ഹു​ൽ – ഹൂ​ഡ നാ​ലാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ട് 62 പ​ന്തി​ൽ 87 റ​ണ്‍​സ് നേ​ടി. ഈ ​കൂ​ട്ടു​കെ​ട്ടാ​ണ് ല​ക്നോ​വി​നെ ക​ര​യ്ക്ക​ടു​പ്പി​ച്ച​ത്. മൂ​ന്ന് വീ​തം സി​ക്സും ഫോ​റും പാ​യി​ച്ച ഹൂ​ഡ മ​ട​ങ്ങി​യ​തോ​ടെ ആ​യു​ഷ് ബ​ഡോ​ണി എ​ത്തി. 12 പ​ന്തി​ൽ മൂ​ന്ന് ഫോ​റി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ 19 റ​ണ്‍​സ് ബ​ഡോ​ണി നേ​ടി. ക്രു​ണാ​ൽ പാ​ണ്ഡ്യ​യ്ക്ക് (3 പ​ന്തി​ൽ 6) കാ​ര്യ​മാ​യ സം​ഭാ​വ​ന ന​ൽ​കാ​ൻ സാ​ധി​ച്ചി​ല്ല.

മ​റു​പ​ടി ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ സ​ണ്‍​റൈ​സേ​ഴ്സി​ന്‍റെ തു​ട​ക്കം മി​ക​ച്ച​താ​യി​രു​ന്നു. അ​ഭി​ഷേ​ക് ശ​ർ​മ​യും (11 പ​ന്തി​ൽ 13) കെ​യ്ൻ വി​ല്യം​സ​ണും (16 പ​ന്തി​ൽ 16) 3.3 ഓ​വ​റി​ൽ 25 റ​ണ്‍​സ് അ​ടി​ച്ചെ​ടു​ത്തു. എ​ന്നാ​ൽ, ആ​വേ​ഷ് ഖാ​ന്‍റെ പ​ന്തി​ൽ വി​ല്യം​സ​ണ്‍ പു​റ​ത്താ​യി. സ്കോ​ർ 38ൽ ​എ​ത്തി​യ​പ്പോ​ൾ അ​ഭി​ഷേ​ക് ശ​ർ​മ​യെ​യും ആ​വേ​ഷ് ഖാ​ൻ മ​ട​ക്കി.

എ​ന്നാ​ൽ, രാ​ഹു​ൽ ത്രി​പാ​ഠി​യും എ​യ്ഡ​ൻ മാ​ർ​ക്ര​വും ചേ​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. സ്കോ​ർ 82ൽ ​എ​ത്തി​യ​പ്പോ​ൾ ക്രു​ണാ​ൽ പാ​ണ്ഡ്യ മാ​ർ​ക്ര​ത്തെ (14 പ​ന്തി​ൽ 12) പു​റ​ത്താ​ക്കി. പി​ന്നാ​ലെ ത്രി​പാ​ഠി​യെ​യും (30 പ​ന്തി​ൽ 44) ക്രു​ണാ​ൽ മ​ട​ക്കി​യ​ച്ചു.

പി​ന്നീ​ട് നി​ക്കോ​ളാ​സ് പൂ​ര​നും വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​റും ചേ​ർ​ന്ന് സ്കോ​ർ ഉ​യ​ർ​ത്താ​ൻ ശ്ര​മി​ച്ചു. 24 പ​ന്തി​ൽ 34 റ​ണ്‍​സു​മാ​യി നി​ന്ന പൂ​ര​നെ ആ​വേ​ഷ് ഖാ​ൻ പ​വ​ലി​യ​ൻ ക​യ​റ്റി​യ​തോ​ടെ ല​ക്നോ വി​ജ​യം സ്വ​പ്നം ക​ണ്ടു​തു​ട​ങ്ങി.

അ​വ​സാ​ന ഓ​വ​റി​ൽ 14 പ​ന്തി​ൽ 18 റ​ണ്‍​സെ​ടു​ത്ത വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​റെ ജെ​യ്സ​ണ്‍ ഹോ​ൾ​ഡ​ർ വീ​ഴ്ത്തി. പി​ന്നാ​ലെ ഭൂ​വ​ന്വേ​ശ​ൻ കു​മാ​റി​നെ​യും റൊ​മാ​രി​യോ ഷെ​പ്പേ​ർ​ഡി​നെ​യും ജെ​യ്സ​ണ്‍ പ​വ​ലി​യ​ൻ ക​യ​റ്റി വി​ജ​യം ആ​ഘോ​ഷി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here