അദാനിയുടെ മൂന്ന് കമ്പനികളില്‍ യുഎഇയില്‍ നിന്ന് 200 കോടി ഡോളറിന്റെ നിക്ഷേപമെത്തുന്നു

0

അബുദാബി: പ്രമുഖ ഇന്ത്യന്‍ വ്യവസായി ഗൗതം അദാനിയുടെ മൂന്ന് കമ്പനികളില്‍ അബുദാബി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഹോള്‍ഡിങ് കമ്പനി ഏകദേശം 200 കോടി ഡോളറിന്‍റെ നിക്ഷേപം നടത്തി. എമിറാത്തി പബ്ലിക് ജോയിന്റ് സ്‌റ്റോക്ക് കമ്പനിക്ക് ഓഹരികള്‍ നല്‍കികൊണ്ട് 77 ബില്യണ്‍ രൂപ അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് സമാഹരിക്കുമെന്ന് ‘ബ്ലൂംബര്‍ഗ്’ റിപ്പോര്‍ട്ട് ചെയ്തു.

അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ്, അദാനി ട്രാന്‍സ്മിഷന്‍ ലിമിറ്റഡ് എന്നീ കമ്പനികളില്‍ 38.5 ബില്യണ്‍ രൂപയുടെ ഓഹരികള്‍ ഇന്റര്‍നാഷണല്‍ ഹോള്‍ഡിങ് കമ്പനി നേടും. അടുത്ത 10 വര്‍ഷത്തില്‍ ഗ്രീന്‍ എനര്‍ജി മേഖലയില്‍ 70 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താനാണ് അദാനി ഗ്രൂപ്പ് താല്‍പ്പര്യപ്പെടുന്നത്. ആവശ്യമായ അനുമതികള്‍ ലഭിച്ചാല്‍ ഒരു മാസത്തിനകം ഈ ഇടപാടുകള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here