സ​ഞ്ച​രി​ക്കു​ന്ന റേ​ഷ​ൻ ക​ട പ​ദ്ധ​തി ന​ട​പ്പാ​ക്കും; കെ​എ​സ്ആ​ർ​ടി​സി​ക്ക് 1,000 കോ​ടി

0

തിരുവനന്തപുരം: സഞ്ചരിക്കുന്ന റേഷന്‍ കട പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. എല്ലാ മണ്ഡലങ്ങളിലെയും പ്രധാനകേന്ദ്രങ്ങളിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

സം​സ്ഥാ​ന​ത്തെ 20 ജം​ഗ്ഷ​നു​ക​ള്‍ വി​ക​സി​പ്പി​ക്കാ​ന്‍ 200 കോ​ടി അ​നു​വ​ദി​ച്ചു​വെ​ന്നും ചാ​മ്പ്യ​ന്‍​സ് വ​ള്ളം​ക​ളി 12 ഇ​ട​ങ്ങ​ളി​ല്‍ വ​ച്ചു ന​ട​ത്തു​മെ​ന്നും കൊ​ച്ചി ജ​ല മെ​ട്രോ പ​ദ്ധ​തി​ക്ക് 150 കോ​ടി രൂ​പ അ​നു​വ​ദി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പി. ​കൃ​ഷ്ണ​പി​ള്ള സ്മാ​ര​ക​ത്തി​നും ചെ​റു​ശേ​രി സ്മാ​ര​ക​ത്തി​നും കൊ​ട്ടാ​ര​ക്ക​ര ത​മ്പു​രാ​ൻ പ​ഠ​ന​കേ​ന്ദ്ര​ത്തി​നും ര​ണ്ടു കോ​ടി രൂ​പ വീ​തം അ​നു​വ​ദി​ച്ചു. ച​ല​ച്ചി​ത്ര വി​ക​സ​ന​ത്തി​ന് 12 കോ​ടി​യും നീ​ക്കി​വ​ച്ചു. മ​ല​യാ​ള സി​നി​മാ മ്യൂ​സി​യം സ്ഥാ​പി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

പൊ​തു​വി​ദ്യാ​ല​യ വി​ക​സ​ന​ത്തി​ന് 70 കോ​ടി​യും സ്‌​കൂ​ള്‍ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് 342 കോ​ടി​യും തോ​ന്ന​യ്ക്ക​ല്‍ വൈ​റോ​ള​ജി കേ​ന്ദ്ര​ത്തി​ന് 50 കോ​ടി​യും മെ​ഡി​ക്ക​ല്‍ കോ​ള​ജ​ക​ള്‍​ക്ക് 250 കോ​ടി​യും അ​നു​വ​ദി​ച്ചു. ആ​ര്‍​സി​സി​യെ സം​സ്ഥാ​ന കാ​ന്‍​സ​ര്‍ സെ​ന്‍റ​റാ​യി വി​ക​സി​പ്പി​ക്കും. കൊ​ച്ചി കാ​ന്‍​സ​ര്‍ സെ​ന്‍റ​റി​നെ അ​പെ​ക്‌​സ് സെ​ന്‍റ​റാ​ക്കും.

കാ​രു​ണ്യ ആ​രോ​ഗ്യ പ​ദ്ധ​തി​ക്ക് 500 കോ​ടി ന​ൽ​കും. കെ ​ഡി​സ്‌​ക് പ​ദ്ധ​തി​ക്ക് 200 കോ​ടി​യും അ​തി​ദാ​രി​ദ്രം ത​ട​യാ​ൻ 100 കോ​ടി​യും നീ​ക്കി​വ​ച്ചു. കെ​എ​സ്ആ​ര്‍​ടി​സി​ക്ക് 1,000 കോ​ടി രൂ​പ ന​ൽ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഒ​രു ല​ക്ഷം വ്യ​ക്തി​ഗ​ത വീ​ടു​ക​ള്‍ നി​ര്‍​മി​ക്കും. 2909 ഫ്ളാ​റ്റു​ക​ള്‍ ഈ ​വ​ര്‍​ഷം ലൈ​ഫ് വ​ഴി നി​ര്‍​മി​ക്കും. വ​യോ​മി​ത്രം പ​ദ്ധ​തി​ക്ക് 27 കോ​ടി​യും ന​ൽ​കും. അ​ങ്ക​ണ​വാ​ടി​ക​ളി​ല്‍ പാ​ലും മു​ട്ട​യും വി​ത​ര​ണം ചെ​യ്യും. ര​ണ്ട് ദി​വ​സം പാ​ലും ര​ണ്ട് ദി​വ​സം മു​ട്ട​യു​മാ​ണ് ന​ല്‍​കു​ന്ന​ത്.

റീ​ബി​ല്‍​ഡ് കേ​ര​ള​യ്ക്ക് 1,600 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. വി​ദേ​ശ​ത്ത് പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഡാ​റ്റാ ബാ​ങ്ക് ഉ​ട​ന്‍ ന​ട​പ്പി​ലാ​ക്കും. സാ​ന്ത്വ​ന പ​രി​ച​ര​ണ​ത്തി​ന് അ​ഞ്ച് കോ​ടി രൂ​പ നീ​ക്കി​വ​ച്ചു. അ​രി​വാ​ള്‍ രോ​ഗി​ക​ള്‍​ക്ക് സ​ഹാ​യം ന​ല്‍​കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

LEAVE A REPLY

Please enter your comment!
Please enter your name here