സന്തോഷ്‌ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്‌തു

0

മലപ്പുറം: സന്തോഷ്‌ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്‌തു. ജില്ലാ കലക്‌ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടന്ന ചടങ്ങില്‍ കായിക വകുപ്പ്‌ മന്ത്രി വി. അബ്‌ദുറഹ്‌മാനാണ്‌ പ്രകാശനം ചെയ്‌തത്‌. തൃശൂര്‍ ജില്ലയിലെ കേച്ചേരി സ്വദേശി പ്രദീപ്‌കുമാറാണ്‌ രൂപകല്‍പന ചെയ്‌തത്‌. 50,000 രൂപ പാരിതോഷികമായി നല്‍കും. സന്തോഷ്‌ ട്രോഫി മത്സരത്തിന്റെ തൊട്ടടുത്ത ദിവസങ്ങളിലായി ജനങ്ങളില്‍ കാല്‍പ്പന്തുകളിയുടെ ആവേശമുണര്‍ത്താന്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രചരണ വാഹനങ്ങള്‍ എത്തുമെന്നും തലേദിവസം മുന്‍ കാല താരങ്ങള്‍ക്കുള്ള ആദരമായി ടീമുകള്‍ തമ്മില്‍ സൗഹൃദ മത്സരം നടത്തുമെന്നും മന്ത്രി വ്യക്‌തമാക്കി. മത്സരങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും ഏറ്റവും മികച്ച ഷോട്ടുകള്‍ കണ്ടെത്തുന്ന വിഷ്വല്‍ മീഡിയയ്‌ക്കും മന്ത്രി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
പി. ഉബൈദുള്ള എം.എല്‍.എ. അധ്യക്ഷത വഹിച്ചു. അസി. ഡിസ്‌ട്രിക്‌റ്റ് മജിസ്‌റ്ററേറ്റ്‌ എന്‍.എം. മെഹ്‌റലി. മുന്‍ താരങ്ങളായ യു. ഷറഫലി, യു. അബ്‌ദുല്‍ കരീം , ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്‌ എ. ശ്രീകുമാര്‍, വൈസ്‌ പ്രസിഡന്റ്‌ വി.പി.അനില്‍, സെക്രട്ടറി അബ്‌ദുല്‍ മഹ്‌റൂഫ്‌ എച്ച്‌.പി., എക്‌സിക്യുറ്റിവ്‌ മെമ്പര്‍മാരായ സി. സുരേഷ്‌, കെ. മനോഹരകുമാര്‍, പി. ഹൃഷികേശ്‌ കുമാര്‍, കെ. അബ്‌ദുല്‍ നാസര്‍, പി. അഷ്‌റഫ്‌ (പ്രസിഡന്റ്‌ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍), പി.എം. സുധീര്‍ (സെക്രട്ടറി, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍, അഡ്വ. ടോം കെ. തോമസ്‌ (ചെയര്‍മാര്‍, പ്രോഗ്രാം കമ്മിറ്റി), കെ.വി. അന്‍വര്‍ (പ്രസിഡന്റ്‌, മലപ്പുറം ചേമ്പര്‍), പരി ഉസ്‌മാന്‍ (വ്യാപാരി വ്യവസായി ഏകോപന സമിതി, മലപ്പുറം യൂണിറ്റ്‌), ഹമീദ്‌ കുരിക്കല്‍ (വ്യാപാരി വ്യവസായി ഏകോപന സമിതി, മഞ്ചേരി യൂണിറ്റ്‌) തുടങ്ങിയവര്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here