ഊർജാവശ്യത്തിൽ റഷ്യയോടുള്ള ആശ്രിതത്വം കുറയ്ക്കാൻ തീരുമാനിച്ച യൂറോപ്യൻ യൂണിയൻ പ്രകൃതിവാതകം വാങ്ങാനായി അമേരിക്കയുമായി കരാറുണ്ടാക്കി

0

ബ്രസൽസ്: ഊർജാവശ്യത്തിൽ റഷ്യയോടുള്ള ആശ്രിതത്വം കുറയ്ക്കാൻ തീരുമാനിച്ച യൂറോപ്യൻ യൂണിയൻ പ്രകൃതിവാതകം വാങ്ങാനായി അമേരിക്കയുമായി കരാറുണ്ടാക്കി. ഈ വർഷം 1,500 കോടി ചതുരശ്ര മീറ്റർ വാതകം അധികമായി നല്കാമെന്നാണ് അമേരിക്ക വ്യക്തമാക്കിയിരിക്കുന്നത്. യുക്രെയ്ൻ അധിനിവേശത്തിന്‍റെ പേരിൽ റഷ്യയിൽനിന്നു വാതകം വാങ്ങുന്നത് അവസാനിപ്പിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ നേരത്തേ തീരുമാനിച്ചതാണ്. അതേസമയം, യൂറോപ്പിന്‍റെ ഊർജാവശ്യങ്ങൾ പൂർണമായി നികത്താൻ അമേരിക്കയ്ക്കാവില്ല.

ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം റ​​​​ഷ്യ​​​​യി​​​​ൽ​​​​നി​​​​ന്ന് 15,500 ച​​​​തു​​​​ര​​​​ശ്ര മീ​​​​റ്റ​​​​ർ പ്ര​​​​കൃ​​​​തി​​​​വാ​​​​ത​​​​ക​​​​മാ​​​​ണു യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ൻ വാ​​​​ങ്ങി​​​​യ​​​​ത്. മൊ​​​​ത്തം ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​യു​​​​ടെ 40 ശ​​​​ത​​​​മാ​​​​നം വ​​​​രു​​​​മി​​​​ത്. ജ​​​​ർ​​​​മ​​​​നി​​​​യു​​​​ടെ മൊ​​​​ത്തം വാ​​​​ത​​​​ക ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​യു​​​​ടെ 55 ശ​​​​ത​​​​മാ​​​​ന​​​​വും റ​​​​ഷ്യ​​​​യി​​​​ൽ​​​​നി​​​​ന്നാ​​​​ണ്. ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ​​​​ഷം അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ​​​​നി​​​​ന്നു യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​നി​​​​ലേ​​​​ക്കു​​​​ള്ള വാ​​​​ത​​​​ക ഇ​​​​റ​​​​ക്കു​​​​മ​​​​തി 25 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു. ഊ​​​​ർ​​​​ജാ​​​​വാ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി മ​​​​റ്റൊ​​​​രു പ്ര​​​​കൃ​​​​തി​​​​വാ​​​​ത​​​​ക ഉ​​​​ത്പാ​​​​ദ​​​​ക​​​​രാ​​​​യ ഖ​​​​ത്ത​​​​റി​​​​നെ​​​​യും യൂ​​​​റോ​​​​പ്യ​​​​ൻ യൂ​​​​ണി​​​​യ​​​​ന് ആ​​​​ശ്ര​​​​യി​​​​ക്കേ​​​​ണ്ടി​​​​വ​​​​രും. അ​​​​തേ​​​​സ​​​​മ​​​​യം, യൂ​​​​റോ​​​​പ്പി​​​​നു കൂ​​​​ടു​​​​ത​​​​ൽ വാ​​​​ത​​​​കം ന​​​​ല്കാ​​​​നാ​​​​വി​​​​ല്ലെ​​​​ന്നാ​​​​ണ് ഖ​​​​ത്ത​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ള്ള​​​​ത്

LEAVE A REPLY

Please enter your comment!
Please enter your name here