കാണാതായ പതിനേഴുകാരന്‍റെ മൃതദേഹം കഴുത്തറുത്ത് ട്രാവൽ ബാഗിൽ അടച്ച നിലയിൽ കണ്ടെത്തി

0

ന്യൂഡൽഹി: കാണാതായ പതിനേഴുകാരന്‍റെ മൃതദേഹം കഴുത്തറുത്ത് ട്രാവൽ ബാഗിൽ അടച്ച നിലയിൽ കണ്ടെത്തി. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ മംഗോൾപുരിയിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു മൃതദേഹം കണ്ടെത്തിയത്. രോഹിണി സെക്ടർ 1 ൽ നിന്നുള്ള കൗമാരക്കാരനെ വ്യാഴാഴ്ച രാത്രി മുതൽ കാണാനില്ലായിരുന്നു.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഏ​ഴി​നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ വി​വ​രം പോ​ലീ​സി​ന് ല​ഭി​ക്കു​ന്ന​ത്. സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ ക​ണ്ടെ​ത്തി​യ ട്രാ​വ​ൽ ബാ​ഗ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. ബാ​ഗ് പ​രി​ശോ​ധി​ച്ച പോ​ലീ​സ് ക​ഴു​ത്ത​റു​ത്ത നി​ല​യി​ൽ കൗ​മാ​ര​ക്കാ​ര​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

LEAVE A REPLY

Please enter your comment!
Please enter your name here