യുഎസ് മുൻ പ്രസിഡന്‍റ് ബരാക് ഒബാമയ്ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു

0

വാഷിംഗ്ടൺ ഡിസി: യുഎസ് മുൻ പ്രസിഡന്‍റ് ബരാക് ഒബാമയ്ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ ഒബാമ തന്നെയാണ് താൻ പോസിറ്റീവായ വിവരം അറിയിച്ചത്. കുറച്ച് ദിവസമായി തൊണ്ട വേദനയുണ്ടെന്നും മറ്റു ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഭാ​ര്യ മി​ഷേ​ൽ ഒ​ബാ​മ​യു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​ണെ​ന്നും ഒ​ബാ​മ അ​റി​യി​ച്ചു. താ​നും മി​ഷേ​ലും വാ​ക്സി​നും ബൂ​സ്റ്റ​ർ ഡോ​സും എ​ടു​ത്തി​രു​ന്നു. ഇ​തു വ​രെ വാ​ക്സി​ൻ കു​ത്തി​വ​യ്പ് എ​ടു​ക്കാ​ത്ത​വ​ർ വേ​ഗം വാ​ക്സി​ൻ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഒ​ബാ​മ ട്വീ​റ്റി​ൽ ഓ​ർ​മി​പ്പി​ച്ചു.

അ​തേ​സ​മ​യം, യു​എ​സി​ലെ പ്ര​തി​ദി​ന കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം കു​ത്ത​നെ കു​റ​യു​ക​യാ​ണ്. മാ​ർ​ച്ച് പ​കു​തി എ​ത്തു​മ്പോ​ൾ പ്ര​തി​ദി​നം ശ​രാ​ശ​രി 35,000 കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ജ​നു​വ​രി പ​കു​തി​യി​ൽ ശ​രാ​ശ​രി 810,000 കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു

LEAVE A REPLY

Please enter your comment!
Please enter your name here