ഐപിഎൽ ട്വന്‍റി 20 ക്രിക്കറ്റിന്‍റെ 15-ാം പതിപ്പിലെ ഉദ്ഘാടന മത്സരത്തിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനു ജയം

0

മുംബൈ: ഐപിഎൽ ട്വന്‍റി 20 ക്രിക്കറ്റിന്‍റെ 15-ാം പതിപ്പിലെ ഉദ്ഘാടന മത്സരത്തിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനു ജയം. നിലവിലെ ചാന്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സിനെ ആറ് വിക്കറ്റിനാണ് കോൽക്കത്ത വീഴ്ത്തിയത്.

ചെ​ന്നൈ ഉ​യ​ർ​ത്തി​യ 132 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം കോ​ൽ​ക്ക​ത്ത 18.3 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ മ​റി​ക​ട​ന്നു. കോ​ൽ​ക്ക​ത്ത​യ്ക്കാ​യി ഓ​പ്പ​റ​ണ​റു​മാ​രാ​യ അ​ജി​ങ്ക്യ ര​ഹാ​ന​യും വെ​ങ്കി​ടേ​ഷ് അ​യ്യ​രും മി​ക​ച്ച തു​ട​ക്ക​മാ​ണ് ന​ൽ​കി​യ​ത്. ഇ​രു​വ​രും ചേ​ർ​ന്ന് 43 റ​ൺ​സി​ന്‍റെ കൂ​ട്ടു​കെ​ട്ട് പ​ടു​ത്തു​യ​ർ​ത്തു.

വെ​ങ്കി​ടേ​ഷ് അ​യ്യ​ർ (16), അ​ജി​ങ്ക്യ ര​ഹാ​നെ (44), സാം ​ബി​ല്ലിം​ഗ്സ് (25), നി​തീ​ഷ് റാ​ണ (21), ശ്രേ​യ​സ് അ​യ്യ​ർ (20 നോ​ട്ടൗ​ട്ട്), എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​മാ​ണ് അ​നാ​യാ​സ ജ​യ​മൊ​രു​ക്കി​യ​ത്.

ടോ​സ് നേ​ടി​യ കോ​ൽ​ക്ക​ത്ത നാ​യ​ക​ൻ ശ്രേ​യ​സ് അ​യ്യ​ർ ചെ​ന്നൈ​യെ ബാ​റ്റിം​ഗി​നു വി​ടു​ക​യാ​യി​രു​ന്നു. പു​റ​ത്താ​കാ​തെ 50 റ​ണ്‍​സ് നേ​ടി​യ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി​യു​ടെ മി​ക​വി​ലാ​ണ് ചെ​ന്നൈ 131 റ​ണ്‍​സി​ലെ​ത്തി​യ​ത്. റോ​ബി​ൻ ഉ​ത്ത​പ്പ (28), ര​വീ​ന്ദ്ര ജ​ഡേ​ജ (26 നോ​ട്ടൗ​ട്ട്) ഭേ​ദ​പ്പെ​ട്ട ബാ​റ്റിം​ഗ് കാ​ഴ്ച​വ​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here