ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിന് എതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് ബാറ്റിങ് തകര്‍ച്ച

0

ടൗരംഗ: ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിന് എതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് ബാറ്റിങ് തകര്‍ച്ച. 36.2 ഓവറില്‍ 134 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടായി. നാല് വിക്കറ്റ് വീഴ്ത്തിയ ചാര്‍ലീ ഡീന്‍ ആണ് ഇന്ത്യയെ തകര്‍ത്തിട്ടത്.

എന്നാല്‍ ചെറിയ വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഇംഗ്ലണ്ടിനെ 3 ഓവറില്‍ 4-2 എന്ന നിലയിലേക്ക് വീഴ്ത്തി സമ്മര്‍ദം ചെലുത്താനും ഇന്ത്യക്കായി.ഒരു റണ്‍ വീതം എടുത്ത ഇംഗ്ലണ്ട് ഓപ്പണര്‍മാരെ ജുലന്‍ ഗോസ്വാമിയും ഡാനി വ്യാട്ടും ചേര്‍ന്നാണ് മടക്കിയത്.

നാല് കളിക്കാര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നത്. 58 പന്തില്‍ നിന്ന് നാല് ബൗണ്ടറികളോടെ 35 റണ്‍സ് എടുത്ത സ്മൃതി മന്ദാനയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. റിച്ചാ ഘോഷ് 56 പന്തില്‍ നിന്ന് 33 റണ്‍സ് നേടി മടങ്ങി. ജുലന്‍ ഗോസ്വാമി 20 റണ്‍സ് എടുത്തു.

കഴിഞ്ഞ കളിയില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരെ സെഞ്ചുറി കണ്ടെത്തിയ ഹര്‍മന്‍പ്രീത് കൗറിന് 14 റണ്‍സ് മാത്രമാണ് കണ്ടെത്താനായത്. വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ നാലാമത്തെ മത്സരമാണ് ഇത്. ടൂര്‍ണമെന്റില്‍ ഇതുവരെ ന്യൂസിലന്‍ഡിനോട് മാത്രമാണ് ഇന്ത്യ പരാജയപ്പെട്ടത്. എന്നാല്‍ ഇംഗ്ലണ്ടിനെതിരെ 135 റണ്‍സ് പ്രതിരോധിക്കുക എന്നത് ഇന്ത്യക്ക് കടുപ്പമാവും.

LEAVE A REPLY

Please enter your comment!
Please enter your name here