കെഎസ്ആർടിസി ബസിലും ഓൺലൈൻ പെയ്മെന്റ് സംവിധാനം ഉടൻ നിലവിൽ വരും

0

തിരുവനന്തപുരം: കെഎസ്ആർടിസി ബസിലും ഓൺലൈൻ പെയ്മെന്റ് സംവിധാനം ഉടൻ നിലവിൽ വരും. ബസ് യാത്ര കൂടുതൽ സുഗമമാക്കാൻ ഫോൺ പേ വഴി ടിക്കറ്റ് പണം നൽകാം. ഇതിനായുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു.

യാത്രക്കാരുടെ പക്കൽ പണമില്ലെങ്കിൽ ഫോൺ പേ വഴി ടിക്കറ്റ് പണം നൽകാനാകും. ബസിലും റിസർവേഷൻ കൗണ്ടറിലും ഈ സേവനം നടപ്പാക്കും. കണ്ടക്ടർ കാണിക്കുന്ന ക്യൂആർ കോഡ് വഴിയാണ് മൊബൈൽ ഫോണിലൂടെ ടിക്കറ്റ് തുക കൈമാറുക.

കെഎസ്ആർടിസി ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ചെയ്യാൻ കഴിഞ്ഞ വർഷം മുതൽ ഫോൺ പേ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. യുപിഐ മുഖേന പണമിടപാടുകൾ ചെയ്യുന്ന യാത്രക്കാരുടെ ഇടപാട് പരാജയപ്പെടുകയോ ,ടിക്കറ്റുകൾ ക്യാൻസൽ ചെയ്യുകയോ ചെയ്താൽ 24 മണിക്കൂറിനകം തന്നെ നഷ്ടമായ തുക തിരികെ ലഭ്യമാകും.

LEAVE A REPLY

Please enter your comment!
Please enter your name here