പശ്ചിമ ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്

0

പശ്ചിമ ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്. രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് എംപി അധീർ രഞ്ജൻ ചൗധരി കത്തെഴുത്തി.

പ​ശ്ചി​മ​ബം​ഗാ​ളി​ലെ ബി​ർ​ഭും ജി​ല്ല​യി​ലു​ണ്ടാ​യ അ​ക്ര​മ​ത്തി​നു പി​ന്നാ​ലെ​യാ​ണ് കോ​ൺ​ഗ്ര​സ് രാ​ഷ്ട്ര​പ​തി ഭ​ര​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്. പ​ശ്ചി​മ ബം​ഗാ​ളി​ലെ ക്ര​മ​സ​മാ​ധാ​ന നി​ല വ​ഷ​ളാ​യ​തും ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ 26 രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ൾ ന​ട​ന്ന​തും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ചൗ​ധ​രി ക​ത്ത​യ​ച്ചി​രി​ക്കു​ന്ന​ത്.

ബി​ർ​ഭൂ​മി​ൽ ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ർ​ട്ടി​ക്കി​ൾ 355 പ്ര​യോ​ഗി​ക്ക​ണ​മെ​ന്നും ചൗ​ധ​രി രാ​ഷ്ട്ര​പ​തി​യോ​ട് അ​ഭ്യ​ർ​ത്ഥി​ച്ചു.

2022 മാ​ർ​ച്ച് 21 തി​ങ്ക​ളാ​ഴ്ച ബി​ർ​ഭും ജി​ല്ല​യി​ലെ ബൊ​ഗ്തു​യി ഗ്രാ​മ​ത്തി​ൽ ഭ​ര​ണ​ക​ക്ഷി​യി​ലെ ര​ണ്ട് ഗ്രൂ​പ്പു​ക​ൾ ത​മ്മി​ൽ ന​ട​ന്ന അ​ക്ര​മാ​സ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​ൽ ഡെ​പ്യൂ​ട്ടി പ്ര​ധാ​ൻ ശ്രീ ​ഭാ​ദു ഷെ​യ്ഖ് കൊ​ല്ല​പ്പെ​ടു​ക​യും പ്ര​തി​കാ​ര​മാ​യി പ്ര​ദേ​ശ​ത്തെ വീ​ടു​ക​ൾ ആ​ക്ര​മി​ക്കു​ക​യും തീ​യി​ടു​ക​യും ചെ​യ്തി​രു​ന്നു. സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ 12 പേ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ര​ക​ളെ​ല്ലാം ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​ത്തി​ൽ പെ​ട്ട​വ​രാ​ണെ​ന്നും ചൗ​ധ​രി ക​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here