അന്യസംസ്ഥാന ലോട്ടറികൾക്ക് നികുത്തി ചുമത്താൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി വിധിച്ചു

0

അന്യസംസ്ഥാന ലോട്ടറികൾക്ക് നികുത്തി ചുമത്താൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി വിധിച്ചു. നാഗലാൻഡ്, സിക്കിം, മേഘാലയ ലോട്ടറികൾക്ക് 2005ലെ നിയമപ്രകാരം ചുമത്തിയ നികുതി ഇനി തിരിച്ചു കൊടുക്കേണ്ടതില്ല. ഇതു തിരിച്ചു കൊടുക്കണമെന്നായിരുന്നു ഹൈക്കോടതി വിധിച്ചിരുന്നത്. കർണാടക ഹൈക്കോടതിയും സമാനമായ വിധി പുറപ്പെടുവിച്ചിരുന്നു.രണ്ടു സംസ്ഥാനങ്ങളും നൽകിയ അപ്പീലുകൾ ഒന്നിച്ച് പരിഗണിച്ചാണ് ജസ്റ്റിസുമാരായ എം.ആർ.ഷാ, ബി.വി. നാഗരത്ന എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ വിധി.
കേന്ദ്ര സർക്കാരോ, സംസ്ഥാന സർക്കാരോ നടത്തുന്ന ലോട്ടറികളെ ചൂതാട്ടമെന്ന നിർവചനത്തിൽ നിന്ന് ഒഴിവാക്കിയതിനാൽ നികുതി വേണ്ടെന്ന വാദം അംഗീകരിച്ചായിരുന്നു ഹൈക്കോടതി വിധികൾ.എന്നാൽ നികുതി പിരിക്കൽ സംസ്ഥാന ലിസ്റ്റിൽ വരുന്ന കാര്യമാണെന്ന് സുപ്രീംകോടതി കണ്ടെത്തി. 2018ൽ വിജ്ഞാപനം വഴി കേരളം അന്യ സംസ്ഥാന ലോട്ടറികൾ നിരോധിച്ചതിനാൽ ഇപ്പോൾ ഇവയുടെ വില്പന ഇവിടെ നടക്കുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here