ബംഗ്ലാദേശും തോറ്റു; അപരാജിതരായി ഓസീസ് സെമിയിൽ

0

വെ​ല്ലിം​ഗ്ട​ണ്‍: ഏ​ക​ദി​ന വ​നി​താ ലോ​ക​പ്പി​ൽ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ ഏ​ഴ് മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച് ഓ​സ്ട്രേ​ലി​യ സെ​മി​ഫൈ​ന​ൽ ബ​ർ​ത്ത് നേ​ടി. അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ബം​ഗ്ലാ​ദേ​ശി​നെ അ​ഞ്ച് വി​ക്ക​റ്റി​നാ​ണ് ഓ​സീ​സ് വീ​ഴ്ത്തി​യ​ത്.

മോ​ശം കാ​ലാ​വ​സ്ഥ മൂ​ലം 43 ഓ​വ​റാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ൽ ആ​ദ്യം ബാ​റ്റ് ചെ​യ്ത ബം​ഗ്ലാ​ദേ​ശ് ആ​റ് വി​ക്ക​റ്റി​ന് 135 റ​ണ്‍​സ് നേ​ടി. 32.1 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ഓ​സീ​സ് ല​ക്ഷ്യം മ​റി​ക​ട​ന്നു.

66 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന ബെ​ത്ത് മൂ​ണി​യാ​ണ് ഓ​സീ​സി​ന്‍റെ വി​ജ​യ​ശി​ല്പി. 26 റ​ണ്‍​സു​മാ​യി അ​ന്നാ​ബെ​ൽ സ​ത​ർ​ലാ​ൻ​ഡും മൂ​ണി​ക്കൊ​പ്പം പു​റ​ത്താ​കാ​തെ നി​ന്നു. ബം​ഗ്ലാ​ദേ​ശി​നാ​യി സ​ൽ​മാ ഖാ​റ്റൂ​ണ്‍ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി.

ഓ​സീ​സി​ന് പു​റ​മേ ദ​ക്ഷി​ണാ​ഫ്രി​ക്ക​യും സെ​മി​ബ​ർ​ത്ത് ഉ​റ​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ മ​ത്സ​രം മ​ഴ​മൂ​ലം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​തോ​ടെ​യാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക സെ​മി​പ്ര​വേ​ശ​നം നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ ഒ​രു പോ​യി​ന്‍റെ ല​ഭി​ച്ച​തോ​ടെ വി​ൻ​ഡീ​നും സെ​മി​സാ​ധ്യ​ത​യേ​റി.

അ​തേ​സ​മ​യം നി​ല​വി​ൽ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ അ​ഞ്ചാം സ്ഥാ​ന​ത്തു​ള്ള ഇ​ന്ത്യ​യ്ക്ക് സെ​മി​യി​ൽ പ്ര​വേ​ശി​ക്ക​ണ​മെ​ങ്കി​ൽ അ​വ​സാ​ന ലീ​ഗ മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രേ മി​ക​ച്ച റ​ണ്‍​ശ​രാ​ശ​രി​യി​ൽ ജ​യം അ​നി​വാ​ര്യ​മാ​ണ്. നാ​ലാ​മ​തു​ള്ള ഇം​ഗ്ല​ണ്ടി​ന് അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ ദു​ർ​ബ​ല​രാ​യ ബം​ഗ്ലാ​ദേ​ശാ​ണ് എ​തി​രാ​ളി​ക​ൾ. അ​തി​നാ​ൽ ഇം​ഗ്ല​ണ്ടി​നാ​ണ് സെ​മി​സാ​ധ്യ​ത കൂ​ടു​ത​ൽ.

LEAVE A REPLY

Please enter your comment!
Please enter your name here