വിസ്ഡന്റെ ഈ വര്‍ഷത്തെ മികച്ച 5 താരങ്ങള്‍; പട്ടികയില്‍ ഇടംപിടിച്ച് രോഹിത് ശര്‍മയും ബുമ്രയും 

0

ലണ്ടന്‍: വിസ്ഡന്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയേഴ്‌സ് ലിസ്റ്റില്‍ ഇടം പിടിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സ്റ്റാര്‍ പേസര്‍ ബുമ്രയും. വിസ്ഡന്റെ ഈ വര്‍ഷത്തെ 5 കളിക്കാരുടെ ലിസ്റ്റിലാണ് രോഹിത്തും ബുമ്രയും ഇടം നേടിയത്. 

ന്യൂസിലന്‍ഡ് ബാറ്റര്‍ ഡെവോണ്‍ കോണ്‍വെ, ഇംഗ്ലണ്ട് പേസര്‍ ഓലെ റോബിന്‍സന്‍, സൗത്ത് ആഫ്രിക്കയുടെ വനിതാ ക്രിക്കറ്റ് താരം ഡനെ നികെര്‍ക്ക് എന്നിവരാണ് രോഹിത്, ബുമ്ര എന്നിവരെ കൂടാതെ ലിസ്റ്റിലുള്ളത്. 

ലീഡിങ് ക്രിക്കറ്ററായി തെരഞ്ഞെടുത്തത് ഇംഗ്ലണ്ടിന്റെ ജോ റൂട്ടിനെയാണ്. വുമണ്‍ ലീഡിങ് ക്രിക്കറ്റര്‍ സൗത്ത് ആഫ്രിക്കയുടെ ലിസെല്ലെ ലീയാണ്. പാകിസ്ഥാന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാനാണ് ട്വന്റി20യിലെ ലീഡിങ് ക്രിക്കറ്റര്‍. 

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ ബുമ്രയായിരുന്നു താരം. ലോര്‍ഡ്‌സിലെ ചരിത്ര ജയത്തിനൊപ്പം ഓവലില്‍ മാച്ച് വിന്നിങ് പ്രകടനവും ബുമ്രയില്‍ നിന്ന് വന്നു. ടെസ്റ്റ് പരമ്പരയില്‍ 2-1ന് മുന്‍പിലെത്താന്‍ ഇന്ത്യയെ തുണച്ചതും ബുമ്രയുടെ മികവാണ്. 4 ടെസ്റ്റില്‍ നിന്ന് 368 റണ്‍സ് നേടിയാണ് രോഹിത് മികവ് കാണിക്കുന്നത്. ബാറ്റിങ് ശരാശരി 52.57. ഓവലില്‍ രോഹിത് സെഞ്ചുറിയും നേടി. 

Leave a Reply