യുഎസിലെ ഒക്ലഹോമയിൽ ഗർഭഛിദ്ര നിരോധന നിയമം കർക്കശമാക്കി

0

ഒക്ലഹോമ: യുഎസിലെ ഒക്ലഹോമയിൽ ഗർഭഛിദ്ര നിരോധന നിയമം കർക്കശമാക്കി. ഇതുസംബന്ധിച്ച നിയമനിർമാണത്തിന് ഗവർണർ കെവിൻ സ്റ്റിറ്റ് ബുധനാഴ്ച അംഗീകാരം നൽകി. ഇതോടെ രാജ്യത്തെ ഏറ്റവും കർക്കശമായ ഗർഭഛിദ്ര നിരോധനമുള്ള സംസ്ഥാനമായി ഒക്ലഹോമ മാറി. ടെക്സസിൽ കഴിഞ്ഞവർഷം പാസാക്കിയ നിയമത്തിന്‍റെ ചുവടുപിടിച്ച് ക്രിമിനൽ നടപടികളെക്കാൾ സിവിൽ വ്യവഹാരങ്ങളിലൂടെ നിരോധനം നടപ്പാക്കാനാണ് നിയമത്തിൽ നിർദേശം.

ഗർഭധാരണം മുതൽ, ആ കുഞ്ഞിന്‍റെ ജീവനും അമ്മയുടെ ജീവനും സംരക്ഷിക്കാൻ മനുഷ്യരെന്ന നിലയിൽ നമുക്ക് ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎസിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ നേതൃത്വത്തിലുള്ള സംസ്ഥാനങ്ങളിൽ ഗർഭച്ഛിദ്രഅവകാശങ്ങൾ വെട്ടിക്കുറയ്ക്കുന്നതിന്‍റെ ഭാഗമായാണു നിയമനിർമാണം.

Leave a Reply