റഷ്യൻ ഫുട്‌ബാൾ ഫെഡറേഷന് വിലക്കേർപ്പെടുത്തി ആഗോള ഫുട്ബോൾ ഭരണസമിതിയായ ഫിഫ

0

സൂറിച്ച്: യുക്രെയ്ൻ അധിനിവേശത്തിന്‍റെ പശ്ചാത്തലത്തിൽ റഷ്യൻ ഫുട്‌ബാൾ ഫെഡറേഷന് വിലക്കേർപ്പെടുത്തി ആഗോള ഫുട്ബോൾ ഭരണസമിതിയായ ഫിഫ. റഷ്യയെ ഖത്തർ ലോകകപ്പ് യോഗ്യത പോരാട്ടങ്ങളിൽ നിന്നും വനിതാ യൂറോ കപ്പില്‍ നിന്നും വിലക്കേർപ്പെടുത്തി. അനിശ്ചിതകാലത്തേക്കാണ് റഷ്യക്കുമേല്‍ ഫിഫ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ലോ​ക​ക​പ്പി​ന് യോ​ഗ്യ​ത നേ​ടാ​ന്‍ റ​ഷ്യ പ്ലേ ​ഓ​ഫ് മ​ത്സ​ര​ങ്ങ​ള്‍​ക്ക് ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ഫി​ഫ​യു​ടെ ന​ട​പ​ടി. ഇ​തോ​ടെ ഖ​ത്ത​ർ ലോ​ക​ക​പ്പി​ൽ റ​ഷ്യ ക​ളി​ക്കാ​നു​ള്ള സാ​ധ്യ​ത ഇ​ല്ലാ​താ​വു​ക​യാ​ണ്. പോ​ള​ണ്ടു​മാ​യാ​ണ് പ്ലേ ​ഓ​ഫി​ൽ റ​ഷ്യ​ക്ക് മ​ത്സ​രി​ക്കാ​നു​ള്ള​ത്. എ​ന്നാ​ൽ റ​ഷ്യ​യു​മാ​യി ക​ളി​ക്കാ​ൻ ത​യാ​റ​ല്ലെ​ന്ന് പോ​ള​ണ്ട് വ്യ​ക്ത​മാ ക്കി​യി​രു​ന്നു.

നേ​ര​ത്തെ റ​ഷ്യ​ക്ക് രാ​ജ്യ​ത്തി​ന്‍റെ പേ​രി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​നും ദേ​ശീ​യ പ​താ​ക​യോ ദേ​ശീ​യ ഗാ​ന​മോ ടൂ​ര്‍​ണ​മെ​ന്‍റു​ക​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും ഫി​ഫ താ​ല്‍​ക്കാ​ലി​ക വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. റ​ഷ്യ​ക്കെ​തി​രെ ഫി​ഫ മൃ​ദു​സ​മീ​പ​നം സ്വീ​ക​രി​ക്കു​ന്നു​വെ​ന്ന ആ​ക്ഷേ​പം ഉ​യ​ര്‍​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ശ​ക്ത​മാ​യ ന​ട​പ​ടി​യു​മാ​യി ഫി​ഫ രം​ഗ​ത്തെ​ത്തി​യ​ത്.

റ​ഷ്യ​ന്‍ ക്ല​ബാ​യ സ്പാ​ര്‍​ട്ട​ക്ക് മോ​സ്കോ​യെ യൂ​റോ​പ്പ ലീ​ഗി​ല്‍ നി​ന്ന് പു​റ​ത്താ​ക്കാ​ന്‍ യു​വേ​ഫ​യും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. അ​തി​നി​ടെ റ​ഷ്യ​ന്‍ ഊ​ര്‍​ജ ഭീ​മ​ന്‍​മാ​രാ​യ ഗാ​സ്പ്രോ​മു​മാ​യു​ള്ള സ്പോ​ണ്‍​സ​ര്‍​ഷി​പ്പ് റ​ദ്ദാ​ക്കാ​നും യു​വേ​ഫ തീ​രു​മാ​നി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here