മോസ്കോ: യുക്രെയ്ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയിൽ ആപ്പിൾ ഉത്പന്നങ്ങളുടെ വില്പന നിർത്തിവച്ചു. ആപ്പിൾ പേ, ആപ്പിൾ മാപ്പ് തുടങ്ങിയ സേവനങ്ങളും പരിമിതപ്പെടുത്തി. റഷ്യയുടെ അധിനിവേശത്തെക്കുറിച്ച് “അഗാധമായ ഉത്കണ്ഠ’ ഉണ്ടെന്നും ആക്രമണത്തിന്റെ ഇരകൾക്കൊപ്പം നിലകൊള്ളുമെന്നും ഐഫോൺ ഭീമൻ അറിയിച്ചു.
നേരത്തെ, ഗൂഗിളും റഷ്യക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. റഷ്യന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള മാധ്യമ സ്ഥാപനമായ ആര്‍ടിയെയും (RT) മറ്റ് ചാനലുകളേയും പരസ്യ വരുമാനം ലഭിക്കുന്നതില്‍ നിന്ന് ഗൂഗിൾ വിലക്കി. ഈ മാധ്യമങ്ങള്‍ക്ക് അവരുടെ വെബ്സൈറ്റുകൾ, ആപ്പുകള്‍, യൂട്യൂബ് വീഡിയോകള്‍ എന്നിവയില്‍ നിന്ന് പരസ്യ വരുമാനം ലഭിക്കില്ല.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മാധ്യമ സ്ഥാപനങ്ങളെയും അവരുടെ വെബ്സൈറ്റുകളില്‍ നിന്നും ആപ്പുകളില്‍ നിന്നും വരുമാനമുണ്ടാക്കുന്നത് ഗൂഗിള്‍ വിലക്കിയിട്ടുണ്ട്. ഗൂഗിള്‍ ടൂളുകള്‍ ഉപയോഗിച്ച് പരസ്യങ്ങള്‍ നല്‍കാനും റഷ്യന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കില്ല. ഫേസ്ബുക്കും സമാനമായ നടപടി കൈകൊണ്ടിരുന്നു.