ഈറോഡ്: സർക്കാർ യുപി സ്കൂളിലെ സ്മാർട്ട് ക്ലാസിൽ സ്ഥാപിച്ചിരുന്ന എയർ കണ്ടീഷണർ പൊട്ടിത്തെറിച്ചു. ആർക്കും പരിക്കില്ല.
ഈറോഡ് തിരുനഗർ കോളനിയിലെ സ്കൂളിലാണ് സംഭവം. ചൊവാഴ്ച വിദ്യാർഥികൾ ക്ലാസിൽ ഇരിക്കുന്ന സമയത്ത് എസിയിൽ നിന്ന് പുകയും തീയും ഉയരുകയായിരുന്നു. പിന്നീട് ഉഗ്രശബ്ദത്തോടുകൂടി എസിയും മുറിയിലെ മറ്റ് വൈദ്യുതോപകരണങ്ങളും പൊട്ടിത്തെറിച്ചു. വിദ്യാർഥികളെ അധ്യാപകർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതിനാൽ അപകടം ഒഴിവായി.
സംഭവത്തിൽ കേസെടുത്തതായും വിശദമായ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.