ആധുനിക വൈദ്യശാസ്ത്രത്തെ തള്ളിപ്പറയാനാകില്ല; രാംദേവിനെതിരെ സുപ്രീംകോടതി

0


ന്യൂഡൽഹി: ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ ബാബാ രാംദേവ് നടത്തിയ പരാമർശങ്ങളെ വിമർശിച്ച് സുപ്രീംകോടതി. ആയുർവേദത്തിലും യോഗയിലുമുള്ള നേട്ടങ്ങൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള ലൈസൻസ് അല്ലെന്നാണ് ചീഫ് ജസ്റ്റീസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് പറഞ്ഞത്.

ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ പ്ര​തി​ക​ര​ണം. യോ​ഗ​യെ ജ​ന​കീ​യ​മാ​ക്കി​യ​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള രാം​ദേ​വി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ച കോ​ട​തി ആ​ധു​നി​ക വൈ​ദ്യ​ശാ​സ്ത്ര​ത്തെ ത​ള്ളി​പ്പ​റ​യു​ന്ന​തും തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തും അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി.

അ​ലോ​പ്പ​തി ഡോ​ക്ട​ർ​മാ​രെ കൊ​ല​യാ​ളി​ക​ളെ​ന്ന രീ​തി​യി​ലാ​ണ് രാം ​ദേ​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പ​ത​ഞ്ജ​ലി ആ​യു​ർ​വേ​ദി​ന്‍റെ പ​ര​സ്യ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ച​ത്.

Leave a Reply