തമിഴ്നാട്ടിൽ ക്ലാസ്മുറിയിലെ എസി പൊട്ടിത്തെറിച്ചു

0


ഈറോഡ്: സർക്കാർ യുപി സ്കൂളിലെ സ്മാർട്ട് ക്ലാസിൽ സ്ഥാപിച്ചിരുന്ന എയർ കണ്ടീഷണർ പൊട്ടിത്തെറിച്ചു. ആർക്കും പരിക്കില്ല.

ഈ​റോ​ഡ് തി​രു​ന​ഗ​ർ കോ​ള​നി​യി​ലെ സ്കൂ​ളി​ലാ​ണ് സം​ഭ​വം. ചൊ​വാ​ഴ്ച വി​ദ്യാ​ർ​ഥി​ക​ൾ ക്ലാ​സി​ൽ ഇ​രി​ക്കു​ന്ന സ​മ​യ​ത്ത് എ​സി​യി​ൽ നി​ന്ന് പു​ക​യും തീ​യും ഉ​യ​രു​ക​യാ​യി​രു​ന്നു​. പി​ന്നീ​ട് ഉ​ഗ്ര​ശ​ബ്ദ​ത്തോ​ടു​കൂ​ടി എ​സി​യും മു​റി​യി​ലെ മ​റ്റ് വൈ​ദ്യു​തോ​പ​ക​ര​ണ​ങ്ങ​ളും പൊ​ട്ടി​ത്തെ​റി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളെ അ​ധ്യാ​പ​ക​ർ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാറ്റി​യ​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി.

സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത​താ​യും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ​ആ​രം​ഭി​ച്ച​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

Leave a Reply