ബർമിംഗ്ഹാം: കോമണ്‍വെൽത്ത് ഗെയിംസ് ഗുസ്തിയിൽ ഇന്ത്യക്ക് വീണ്ടും സ്വർണം. ഇന്ത്യയുടെ നവീൻ പുരുഷൻമാരുടെ 74 കിലോ വിഭാഗത്തിൽ സ്വർണം നേടി.
ഫൈനലിൽ പാക്കിസ്ഥാന്റെ മുഹമ്മദ് താഹിറിനെ പരാജയപ്പെടുത്തി. താഹിറിനെ അനങ്ങാൻവിടാതെയായിരുന്നു നവീൻ (9-0) സ്വർണം മലർത്തിയടിച്ചത്. ഇതോടെ ഗുസ്തിയിൽ ഇന്ത്യയുടെ മെഡൽ നേട്ടം ആറായി. ഇന്ത്യയുടെ ആകെ സ്വർണനേട്ടം 12 ആയി ഉയർന്നു.