മാഡ്രിഡ്: എഡിൻ ടെർസിച് ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ പുതിയ മുഖ്യ പരിശീലകനാകാൻ ഒരുങ്ങുന്നു. മാർക്കോ റോസിനെ പുറത്താക്കിയതിന് പിന്നാലെയാണ് തീരുമാനം.
ടെർസിച് മുൻ ഡോർട്മുണ്ട് കോച് ഫവ്രെയുടെ സഹ പരിശീലകൻ ആയിരുന്നു. 39കാരനായ ടെർസിചിനു കീഴിൽ മെച്ചപ്പെട്ട ഫുട്ബോൾ കളിക്കാൻ ആകുമെന്ന പ്രതീക്ഷയാണ് ഡോർട്മുണ്ട് ആരാധകർക്കും ഉള്ളത്.