‘ആ പേര് കേള്‍ക്കുമ്പോള്‍ നാണക്കേട്, ഇനി വിളിക്കരുത്’; ആരാധകരോട് കോഹ്‌ലി

0

ബംഗളൂരു: ഐപിഎല്ലിന് ദിവസങ്ങള്‍ ശേഷിക്കെ ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തിയ ആര്‍സിബി സൂപ്പര്‍താരം വിരാട് കോഹ്‌ലിക്ക് ആരാധകര്‍ വന്‍വരവേല്‍പ്പാണ് നല്‍കിയത്. ആര്‍സിബി അണ്‍ബോക്‌സ് പരിപാടിക്കിക്കെത്തിയ താരത്തെ ഹര്‍ഷാരവത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.

2008ലെ ഐപിഎല്ലിന്റെ പ്രഥമ സീസണ്‍ മുതല്‍ കോഹ്‌ലി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ടീമിനൊപ്പമുണ്ട്. സൂപ്പര്‍താരത്തെ ആരാധകര്‍ ‘കിങ് കോഹ്‌ലി യെന്നും വിളിക്കാറുണ്ട്. എന്നാല്‍, കിങ് കോഹ്‌ലി യെന്ന പേര് ഇഷ്ടമല്ലെന്ന് വ്യക്തമാക്കി താരം. പരിപാടിയുടെ അവതാരകന്‍ ഡാനിഷ് സെയ്ത്തിനോടും ഇക്കാര്യം ആവശ്യപ്പെടുന്നുണ്ട്.കിങ് കോഹ്‌ലി എന്ന വിളി കേള്‍ക്കുമ്പോള്‍ തനിക്ക് നാണക്കേട് തോന്നാറുണ്ടെന്നാണ് താരം പറയുന്നത്. ബംഗളൂരു നായകന്‍ ഫാഫ് ഡുപ്ലെസിസിയുമായുള്ള സംഭാഷണത്തിലും താരം ഇക്കാര്യം തുറന്നുപറുന്നുണ്ട്.

‘ഒന്നാമതായി എന്നെ കിങ് എന്നു വിളിക്കുന്നത് നിര്‍ത്തണം. ദയവായി കോഹ്‌ലി എന്നു വിളിക്കു. ആ വാക്ക് (കിങ്) വിളിക്കുന്നത് നിര്‍ത്തണം. ഓരോ തവണയും നിങ്ങള്‍ എന്നെ ആ വാക്ക് വിളിക്കുമ്പോള്‍ എനിക്ക് ലജ്ജ തോന്നാറുണ്ടെന്ന് ഫാഫ് ഡുപ്ലെസിസിനോട് പറയുകയായിരുന്നു. കോഹ്‌ലി പറഞ്ഞു.

Leave a Reply