തിരുവനന്തപുരം: ലീഡര്‍ കെ കരുണാകരന്റെ വിശ്വസ്തനും മുന്‍ കെപിസിസി എക്‌സിക്യൂട്ടീവ് അംഗവുമായ മഹേശ്വരന്‍ നായര്‍ ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരം എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖര്‍ മഹേശ്വരന്‍ നായര്‍ക്ക് പാര്‍ട്ടി അംഗത്വം നല്‍കി. പദ്മജ വേണുഗോപാലിന് ശേഷം തമ്പാനൂര്‍ സതീഷ് ഉള്‍പ്പടെ തിരുവനന്തപുരത്തെ നിരവധി പ്രാദേശിക കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയിരുന്നു.
ബിജെപി മുന്‍ അധ്യക്ഷന്‍ പികെ കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ് വിവി രാജേഷ് എന്നിവരുടെ സാന്നിധ്യത്തിലാണ് മഹേശ്വരന്‍ നായര്‍ അംഗത്വം സ്വീകരിച്ചത്. തിരുവനന്തപുരം നഗരസഭാ മുന്‍ പ്രതിപക്ഷ നേതാവാണ് മഹേശ്വരന്‍നായര്‍. ഏറെക്കാലം കെ കരുണാകരന്റെ തലസ്ഥാനത്തെ അടുത്ത അനുയായിരുന്നു ഇദ്ദേഹം.തനിക്ക് പിന്നാലെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലെത്തുമെന്ന് പദ്മജ വേണുഗോപാല്‍ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ എത്തുന്നത്.