പ്രേമലു ഒടിടിയിലേക്ക്; ഓസ്ലര്‍ എത്തി: ഫൈറ്റര്‍, ഓപ്പണ്‍ഹൈമര്‍ ഉള്‍പ്പടെ ഈ ആഴ്ച വമ്പന്‍ റിലീസുകള്‍

0

ഈ ആഴ്ച സിനിമ പ്രേമികളെ കാത്തിരിക്കുന്നത് വമ്പന്‍ റിലീസുകളാണ്. ഏറെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ജയറാമിന്റെ ഓസ്ലര്‍ ഒടിടിയില്‍ എത്തി. കൂടാതെ തിയറ്ററില്‍ വമ്പന്‍ ഹിറ്റായി മുന്നേറിക്കൊണ്ടിരിക്കുന്ന പ്രേമലു ഒടിടിയിലേക്ക് എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 29ന് ഹോട്ട്‌സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഓസ്‌കറില്‍ തിളങ്ങിയ ഓപ്പന്‍ഹെയ്മര്‍ ഉള്‍പ്പടെ നിരവധി ഹിറ്റ് ചിത്രങ്ങളാണ് റിലീസിന് തയാറായിരിക്കുന്നത്.

ഓസ്ലര്‍

ജയറാമിനെ നായകനാക്കി മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ക്രൈം ത്രില്ലറാണ് ഓസ്ലര്‍. മമ്മൂട്ടി അതിഥി വേഷത്തിലെത്തിയ ചിത്രം തിയറ്ററില്‍ വന്‍ മുന്നേറ്റം നടത്തിയിരുന്നു. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ ഇന്നലെ രാത്രി മുതലാണ് ചിത്രം പ്രദര്‍ശനം ആരംഭിച്ചത്.

ഫൈറ്റര്‍

ഹൃത്വിക് റോഷനും ദീപിക പദുകോണും പ്രധാന വേഷത്തിലെത്തിയ ചിത്രം. ഇന്ത്യന്‍ വ്യോമയാന ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ഹൃത്വിക് എത്തിയത്. നെറ്റ്ഫ്‌ളികിസിലൂടെ മാര്‍ച്ച് 21നാണ് ചിത്രം എത്തുക.

ഓപ്പണ്‍ഹൈമര്‍

ഓസ്‌കറില് മികച്ച സിനിമയ്ക്ക് ഉള്‍പ്പടെ ഏഴ് അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചിത്രം. ക്രിസ്റ്റഫന്‍ നോളന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കിലിയന്‍ മര്‍ഫിയാണ് പ്രധാന വേഷത്തിലെത്തിയത്. ജിയോ സിനിമാസിലൂടെ മാര്‍ച്ച് 21 ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും.

അനാട്ടമി ഓഫ് എ ഫാള്‍

ഓക്‌സറില്‍ മികച്ച ചിത്രത്തിനുള്ള നോമിനേഷന്‍ ലഭിച്ച ചിത്രം. ഗംഭീര അഭിപ്രായം നേടിയ ക്രൈം ത്രില്ലര്‍ ഒടിടിയിലേക്ക് എത്തുകയാണ്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ മാര്‍ച്ച് 22ന് ചിത്രം എത്തും.

എ വതന്‍ മേരെ വദന്‍

അണ്ടര്‍ ഗ്രൗണ്ട് റേഡിയോ സ്‌റ്റേഷന്‍ ആരംഭിച്ച ഉഷ മെഹ്തയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ സാറ അലി ഖാനാണ് പ്രധാന വേഷത്തിലെത്തിയത്. ആമസോണ്‍ പ്രൈമിലൂടെ മാര്‍ച്ച് 21ന് ചിത്രം എത്തും.

ലൂട്ടേരെ

ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാര്‍ സീരീസ് ജയ് മെഹ്തയാണ് സംവിധാനം ചെയ്യുന്നത്. രജത് കപൂര്‍, വിവേക് ഗോമ്പര്‍, ആമിര്‍ അലി തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്. മാര്‍ച്ച് 22 മുതല്‍ സ്ട്രീമിങ് ആരംഭിക്കും.

3 ബോഡി പ്രോബ്ലം

ചൈനീസ് നോവല്‍ ദി ത്രീ ബോഡി പ്രോബ്ലത്തെ ആസ്പദമാക്കി ഒരുക്കി സീരീസ്. നെറ്റ്ഫ്‌ളിക്‌സിലൂടെ മാര്‍ച്ച് 21 മുതല്‍ പ്രേക്ഷകരിലേക്ക് എത്തും.

Leave a Reply