‘റൂട്ടി’ലാവാതെ ഇംഗ്ലണ്ട്; ഇന്ത്യക്ക് ഇന്നിങ്സ് ജയം

0

ധരംശാല: ഒരറ്റത്ത് പൊരുതി നിന്ന മുന്‍ ക്യാപ്റ്റന്‍ ജോ റൂട്ടിനു ടീമിനെ രക്ഷിക്കാന്‍ സാധിച്ചില്ല. റൂട്ട് ഒറ്റയ്ക്ക് കെട്ടിപ്പൊക്കിയ പ്രതിരോധ കോട്ട പൊളിച്ച് കുല്‍ദീപ് യാദവ് ഇംഗ്ലണ്ട് ഇന്നിങ്‌സിനു തിരശ്ശീലയിട്ടു. ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്നിങ്‌സിനും 64 റണ്‍സിനും ദയനീയ തോല്‍വി ഏറ്റുവാങ്ങി ഇംഗ്ലണ്ട്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 4-1 നു സ്വന്തമാക്കി.

ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സില്‍ 218 റണ്‍സില്‍ പുറത്തായി. ഇന്ത്യ 477 റണ്‍സാണ് കണ്ടെത്തിയത്. 259 റണ്‍സ് ലീഡുമായാണ് ഇന്ത്യ ഒന്നാം ഇന്നിങ്സ് അവസാനിപ്പിച്ചത്.

84 റണ്‍സെടുത്ത ജോ റൂട്ടും 39 റണ്‍സെടുത്ത ജോണി ബെയര്‍സ്‌റ്റോയും ഒഴികെ മറ്റൊരാളും തിളങ്ങിയില്ല. കൃത്യമായ ഇടവേളയില്‍ വിക്കറ്റുകള്‍ വീണതോടെ അവര്‍ പരുങ്ങലിലായി.ഏഴ്, എട്ട് വിക്കറ്റുകള്‍ ഒറ്റ ഓവറിലാണ് ഇംഗ്ലണ്ടിനു നഷ്ടമായത്. രണ്ടും ബുംറയ്ക്ക്. ഇതോടെ ഇംഗ്ലണ്ട് കൂടുതല്‍ പരുങ്ങലിലായി. മികവോടെ ബാറ്റ് വീശി തുങ്ങിയ ടോം ഹര്‍ട്‌ലിയെ (20)യേയും പിന്നാലെ വന്ന മാര്‍ക് വുഡിനേയും മടക്കിയാണ് ബുംറ ഇംഗ്ലണ്ടിനെ ഞെട്ടിച്ചത്.

തുടക്കത്തില്‍ തകര്‍ന്ന ഇംഗ്ലണ്ടിനെ ജോ റൂട്ടും ജോണി ബെയര്‍സ്റ്റോയും ചേര്‍ന്നു രക്ഷിച്ചെടുക്കാനുള്ള ശ്രമത്തിലായിരുന്നു. ബെയര്‍സ്റ്റോ ബാസ്ബോള്‍ ശൈലിയില്‍ ബാറ്റ് വീശുകയായിരുന്നു. അതിനിടെയാണ് കുല്‍ദീപിന്റെ വരവ്. താരം ബെയര്‍സ്റ്റോയെ മടക്കുകയും ചെയ്തു. പിന്നാലെ എത്തിയ ബെന്‍ സ്റ്റോക്സും അധികം ക്രീസില്‍ നിന്നില്ല. താരം 2 റണ്‍സുമായി മടങ്ങി. അശ്വിനാണ് വിക്കറ്റ്. സാക് ക്രൗളി (0), ബെന്‍ ഡുക്കറ്റ് (2), ഒലി പോപ്പ് (19) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍.

ആര്‍ അശ്വിന്‍ ഇന്ത്യക്കായി 5 വിക്കറ്റുകള്‍ വീഴ്ത്തി. ജസ്പ്രിത്് ബുംറ, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

Leave a Reply