ഗൂഗിള്‍ ഫോണ്‍ ആപ്പില്‍ വാട്സ്ആപ്പ് കോള്‍ ഹിസ്റ്ററി, കോള്‍ മീറ്റിലേക്ക് റീഡയറക്ട് ചെയ്യാം; പുതിയ രണ്ടു ഫീച്ചറുകളുമായി ഗൂഗിള്‍

0

ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭിക്കുന്നതിന് പുതിയ അപ്‌ഡേഷനുകള്‍ അവതരിപ്പിച്ച് വരികയാണ് പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍. ഇപ്പോള്‍ ഫോണ്‍ ആപ്പുമായി ബന്ധപ്പെട്ട് ഗൂഗിളിന്റെ പുതിയ ഫീച്ചര്‍ പരീക്ഷണ ഘട്ടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉപയോക്താവിന് വാട്‌സ്ആപ്പ് കോള്‍ ഹിസ്റ്ററി കാണാന്‍ സാധിക്കുന്നതാണ് ഈ ഫീച്ചര്‍. സാധാരണ കോളുകള്‍ക്ക് മാത്രമാണ് ഈ സേവനം ലഭിക്കുക. കോള്‍ ലോഗില്‍ വാട്‌സ്ആപ്പ് കോള്‍ കാണിച്ചുതരുന്ന തരത്തിലാണ് ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. അതായത് ഏകീകൃതമായ ഒരു കോള്‍ ലോഗ് എല്ലാവരിലേക്കുമായി അവതരിപ്പിക്കാനാണ് ഗൂഗിള്‍ ശ്രമിക്കുന്നത്. എന്നാല്‍ ടെലിഗ്രാം, സിഗ്നല്‍ കോളുകളുമായി ബന്ധപ്പെട്ട് ഈ ഫീച്ചര്‍ ലഭ്യമാണോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. നിലവില്‍ ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഉടന്‍ തന്നെ ഈ ഫീച്ചര്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.വീഡിയോ ഷോട്ട്കട്ട് ഫീച്ചറാണ് മറ്റൊന്ന്. കോളുകളെ ഗൂഗിള്‍ മീറ്റിലേക്ക് റീഡയറക്ട് ചെയ്ത് വിടുന്നതാണ് ഈ ഫീച്ചര്‍. ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്. ഫോണ്‍ കോളിനിടെ വീഡിയോ കോള്‍ ചിപ്പ് തെളിയിച്ച് കൊണ്ടാണ് ഈ ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. ഈ ചിപ്പ് ടാപ്പ് ചെയ്യുമ്പോള്‍ ഒരു പേജ് തുറന്നുവരും. ഇതില്‍ നിന്ന് ഉപഭോക്താവ് ആരെയാണോ വിളിക്കുന്നത് അയാളെ ഗൂഗിള്‍ മീറ്റ് കോളിലേക്ക് എളുപ്പത്തില്‍ ക്ഷണിക്കാന്‍ കഴിയുന്നവിധമാണ് ഫീച്ചര്‍.

LEAVE A REPLY

Please enter your comment!
Please enter your name here