ലോക്‌സഭയിലേക്കു സീറ്റില്ല, കമല്‍ ഹാസന്‍ ഡിഎംകെ സഖ്യത്തില്‍, 2025ല്‍ രാജ്യസഭ നല്‍കും

0

ചെന്നൈ: നടന്‍ കമല്‍ ഹാസന്റെ നേതൃത്വത്തിലുള്ള മക്കള്‍ നീതി മയ്യം (എംഎന്‍എം) തമിഴ്‌നാട്ടില്‍ ഡിഎംകയുടെ നേതൃത്വത്തിലുള്ള ഭരണസഖ്യത്തിന്റെ ഭാഗമായി. കമല്‍ഹാസന്‍ ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

ഇരു പാര്‍ട്ടികളും തമ്മിലുള്ള ധാരണ പ്രകാരം 2025ലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യത്തിന് ഒരു സീറ്റ് നല്‍കും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എംഎന്‍എമ്മിന് സീറ്റുണ്ടാവില്ല. നേരത്തെ കോയമ്പത്തൂര്‍ സീറ്റിനു വേണ്ടി പാര്‍ട്ടി ശ്രമിക്കുന്നതായും കമല്‍ ഹാസന്‍ സ്ഥാനാര്‍ഥിയാവുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.പദവികള്‍ക്കു വേണ്ടിയല്ല, രാജ്യത്തിനായാണ് സഖ്യത്തിന്റെ ഭാഗമാവുന്നതെന്ന്, സ്റ്റാലിനുമായുള്ള ചര്‍ച്ചകള്‍ക്കു ശേഷം കമല്‍ഹാസന്‍ പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പൂര്‍ണ തോതില്‍ സഖ്യത്തിനു വേണ്ടി പ്രചാരണത്തിനിറങ്ങും. തമിഴ്‌നാട്ടിലെ 39 സീറ്റിലും പുതുച്ചേരിയിലെ ഒരു സീറ്റിലും പാര്‍ട്ടി പ്രചാരണ രംഗത്ത് ഉണ്ടാവുമെന്ന് കമല്‍ഹാസന്‍ അറിയിച്ചു.

Leave a Reply