‘1000 തവണ ‘ജയ് ശ്രീറാം’ പറയണം’; അഭിമാനിക്കുന്ന ഇന്ത്യക്കാരനാണ് ഞാൻ, രാജ്യം എനിക്ക് ഒന്നാമതാണ്: മുഹമ്മദ് ഷമി

0

ഇന്ത്യയിൽ രാമക്ഷേത്രം ഉയർന്നപ്പോൾ ജയ് ശ്രീറാം വിളിയിൽ എന്താണ് പ്രശ്‌നമെന്നും 1000 തവണ അത് പറയണമെന്നും ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമി. അഭിമാനിയായ ഇന്ത്യക്കാരനാണ് താനെന്ന് മുഹമ്മദ് ഷമി പറഞ്ഞു. ന്യൂസ്18 സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ മാധ്യമമായ ഫ്രീ പ്രസ് ജേണൽ ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടയുള്ള മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.“ഞാൻ ഒരു മുസ്ലീമാണ്, ഞാൻ ഇത് മുമ്പ് പറഞ്ഞിട്ടുണ്ട്, ഞാനും അഭിമാനിക്കുന്ന ഒരു ഇന്ത്യക്കാരനാണ്. എന്നെ സംബന്ധിച്ചിടത്തോളം രാജ്യം ഒന്നാമതാണ്. ഈ കാര്യങ്ങൾ ആരെയെങ്കിലും അലട്ടുന്നുവെങ്കിൽ, ഞാൻ അത് കാര്യമാക്കുന്നില്ല.“ഞാൻ സന്തോഷത്തോടെ ജീവിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here