പരുമല സെന്റ് ഗ്രീഗോറിയോസ് “റോയൽ കപ്പ് – 24
മഹാരാജകീയം” കൊച്ചിൻ സൂപ്പർ കിങ്സ്ന് . വാശിയേറിയ ഫൈനൽ മത്സരത്തിൽ ഡയറക്ടഴ്‌സ് ഇലവനെ ഏഴ്‌ വിക്കറ്റിന് തകർത്ത് കൊച്ചിൻ സൂപ്പർ കിംഗ്‌സ് കിരീടം ചൂടി

0



മലയാള സിനിമാ താരങ്ങൾ, സാങ്കേതിക പ്രവർത്തകർ, വാർത്താ മാധ്യമ പ്രവർത്തകർ, സിനിമാ / ചാനൽ കോമഡി താരങ്ങൾ തുടങ്ങിയവരുടെ കൂട്ടായ്മയിൽ, ജോലിത്തിരക്കുകളുടേയും മറ്റും സമ്മർദ്ദത്താൽ ഉണ്ടാകുന്ന ടെൻഷനുകളിൽ നിന്നെല്ലാം വിടുതൽ നേടുന്നതിനും, ആത്മസംതൃപ്തിക്കും വേണ്ടി ഇഷ്ട കായിക വിനോദമായ ക്രിക്കറ്റ് കളിക്കുക എന്ന ലക്ഷ്യത്തോടെ 5 വർത്തോളമായി സെലിബ്രിറ്റി ക്രിക്കറ്റേഴ്സ് ഫ്രാറ്റേനിറ്റി എന്ന രജിസ്റ്റേഡ് അസോസിയേഷന് കീഴിൽ 17 ടീമുകളിലായി ചേർന്നു ചാരിറ്റി, സമൂഹ സേവനം, പരസ്പര സഹായഹസ്തം തുടങ്ങിയ കർമ്മങ്ങളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നു. പ്രസ്തുത 17 ടീമുകളിൽ ഒന്നാണ് റോയൽ സിനിമാ സ്ട്രൈക്കേഴ്സ് അഥവാ RCS. സീസനിൽ ഓരോ ടീമുകൾ ക്രിക്കറ്റ് ടൂർണമെൻ്റുകൾ സംഘടിപ്പിക്കുന്നു. ഇത്തവണത്തേത് റോയൽ സിനിമാ സ്ട്രൈക്കേഴ്സാണ് നടത്തിയത്.
റോയൽ സിനിമാ സ്ട്രൈക്കേഴ്സ് എന്ന
ടീമിൻ്റെ പേരിൽ റോയൽ എന്ന് ഉള്ളതിനാൽ വളരെ വ്യത്യസ്ഥതയോടെ രാജകീയമായ ഒരു ശൈലിയിലാണ് ക്രിക്കറ്റ് മാച്ചുകൾ ക്രമീകരിച്ചിരിക്കുന്നത്. പണ്ടൊരു കാലഘട്ടത്തിൽ രാജ ഭരണ വാഴ്ച ഉണ്ടായിരുന്ന സ്മരണകളെ
പുനരാവിഷ്ക്കരിക്കുന്ന രീതിയിലാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്.
മാൻ ഓഫ് ദ മാച്ചിന് “മഹാരാജ ഓഫ് ദ മാച്ച്” എന്നു തുടങ്ങി ഓരോ ടീമുകളും അംഗരാജ്യമെന്ന വിളിപ്പേരുകളോടെ, ചക്രവർത്തി ഓഫ് ദ ടൂർണമെൻ്റ്, സേനാനി ഓഫ് ദ ടൂർണമെൻ്റ്, പടത്തലവൻ ഓഫ് ദ ടൂർണമെൻ്റ്, ചാമ്പ്യൻമാർ ദ്വിഗ് വിജയി എന്ന രീതിയിലും മറ്റും അറിയപ്പെടുന്ന തരത്തിൽ നിരവധി വ്യത്യസ്തങ്ങളായ ഐഡിയകൾ ടൂർണമെൻ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ടോസ് ടൈമിൽ ഇരു ക്യാപ്റ്റന്മാരും കിരീടവും പടവാളും പരിചയും ധരിച്ച് ഒരു അംഗരാജ്യ യുദ്ധത്തിന് സമാനമായി നിൽക്കുന്നതും, മഹാരാജ ഓഫ് ദ മാച്ചു കാരൻ മഹാരാജാവിനെ പോലെ കിരീടം വച്ച് ട്രോഫി സ്വികരിക്കുന്നതുമെല്ലാം നർമ്മമുണത്തുന്ന പുതുമയായി റോയൽ കപ്പിൽ അവതരിപ്പിക്കപ്പെടുന്നു. ടൂർണമെൻ്റിൻ്റെ സമാന ദിവസമായ ഫെബ്രുവരി 8 ന് നടന്ന ഫൈനൽ സമാപന സമ്മേളനത്തിൽ, CCF പ്രസിഡന്റ് ഉൾപ്പെടെ നിരവധി പ്രമുഖ താരങ്ങൾ, സർക്കാർ ഔദ്യോഗിക മേഖലയിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ഫൈനലിൽ കേരള ഡയറക്ടേഴ്സ് ഇലവൻ ടീമും , കൊച്ചിൻ സൂപ്പർ കിങ്സും തമ്മിൽ ഏറ്റുമുട്ടി.
കൊച്ചിൻ സൂപ്പർ കിങ്സ് വിജയിച്ചു.
CSK താരം നടൻ അർജുൻ നന്ദകുമാറാണ് മഹാരാജ ഓഫ് ദ ഫൈനലും, ചക്രവർത്തി ഓഫ് ദ ടൂർണമെന്റും.
വിജയികൾക്ക് ടൈറ്റിൽ സ്പോൺസർമാരായ
പരുമല സെ: ഗ്രിഗോറിയസ് ഹോസ്പിറ്റൽ ഒഫീഷ്യലായ Dr റിഞ്ചു കൃഷ്ണൻ, CCF പ്രസിഡൻ്റ് അനിൽ തോമസ് എന്നിവർ സമ്മാനങ്ങൾ നൽകി.
കേരള മീഡിയ സ്‌ട്രൈക്കേഴ്‌സ് ടീം ഫെയർ പ്ലേ അവാർഡ് നേടി . രാജകീയം എന്ന പേര് നൽകിയത് മുതൽ ടൂർണമെന്റിന്‌ ചുക്കാൻ പിടിച്ച ദേവ് ജി ദേവനും മനോജ് വോൾക്കാനോയും ടൂർണമെന്റിന്റെ വൻ വിജയത്തിന് ഇവരുടെ സംഘാടന മികവ് കൊണ്ടായിരുന്നു
ഉണ്ണി മുകുന്ദൻ, സിജു വിൽസൻ, ജോണി ആൻ്റണി, ശ്രീകാന്ത് മുരളി, പെപ്പേ, ജയൻ ചേർത്തല, വിനു മോഹൻ, ജോൺ കൈപ്പുള്ളി, സഞ്ചു ശിവറാം, നിഖിൽ മേനോൻ, ജീൻ പോൾ ലാൽ ജൂനിയർ, അർജുൻ നന്ദകുമാർ, പ്രശാന്ത് അലക്സാൻഡർ, സിദ്ധാർത്ഥ് മേനോൻ, സാജു നവോദയ, ഷഫീഖു റഹ്മാൻ, തുടങ്ങിയ താരങ്ങളെല്ലാം CCF ലെ അംഗങളാണ്.

ഇവരിൽ പലരും ഈ ടൂർണമെൻ്റിൽ പങ്കെടുത്തു.
സിനിമാ ടീമായ അമ്മ കേരള സ്ട്രൈക്കേഴ്സിൽ കളിക്കുന്ന പകുതിയിലധികം കളിക്കാരും CCF സംഘടനയുടെ അംഗങ്ങളാണ്. ഇത്തവണത്തെ ബിഗ് ബോസ്സ് ശ്രീ അഖിൽ മാരാർ CCF ൽ നിന്നുള്ള അംഗമാണ്.

Leave a Reply