‘മന്ത്രിസ്ഥാനത്ത് കയറുംമുമ്പ് താഴെയിറക്കാൻ ശ്രമിക്കുന്നു, കെഎസ്ആർടിസിയെ ഒരു പരിധി വരെ നേരെയാകും’; കെ.ബി ഗണേഷ് കുമാർ

0

കെഎസ്ആർടിസിയെ നേരെയാക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. കെഎസ്ആർടിസിയെ വിരൽത്തുമ്പിലാക്കുന്ന സോഫ്റ്റ്‌വെയർ കൊണ്ടുവരും. ആർസി ബുക്ക് പേപ്പർ ക്ഷാമം പരിഹരിക്കാൻ നടപടി തുടങ്ങി. ഡ്രൈവിംഗ് ടെസ്റ്റ് വ്യവസ്ഥകൾ കർശനമാക്കുമെന്നും ഗണേഷ് കുമാർ പറഞ്ഞു. മാതൃഭൂമി അക്ഷരോത്സവത്തിൽ 24 ന്യൂസ് ചീഫ് എഡിറ്ററും ഫ്ളവേഴ്സ് ചെയർമാനുമായ ആർ ശ്രീകണ്ഠൻ നായരുമായി നടത്തിയ സംഭാഷണത്തിലാണ് കെ.ബി ഗണേഷ് കുമാർ ഇക്കാര്യം വ്യക്തമാക്കിയത്.രണ്ടര വർഷത്തിനുള്ളിൽ കെഎസ്ആർടിസിയെ ഒരു പരിധി വരെ നേരെയാകും. താനായി കാക്കാൻ പോകില്ല. 10 ശതമാനം ജീവനക്കാർ പ്രശ്നക്കാരാണ്. ബാക്കിയുള്ള 90 ശതമാനവും കഠിനാധ്വാനികൾ. കഷ്ടപ്പെട്ട് ജോലി ചെയ്ത് പണം കൊണ്ട് കൊടുത്തിട്ടും ധൂർത്തടിക്കുന്നതാണ് തൊഴിലാളികളെ അലട്ടുന്ന വലിയ പ്രശ്നം. അത് പരിഹരിച്ചാൽ കെഎസ്ആർടിസി നന്നാകുമെന്നും കെ.ബി ഗണേഷ്കുമാർ പറഞ്ഞു. KSRTC യെ വിരൽത്തുമ്പിലാക്കുന്ന സോഫ്റ്റ്‌വെയർ കൊണ്ടുവരും. ഇതിന് മുഖ്യമന്ത്രിയിൽ നിന്ന് അനുമതി വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply