സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും ഹാപ്പിനസ് പാർക്ക് ഒരുക്കണമെന്ന തീരുമാനവുമായി തദ്ദേശ ഭരണ വകുപ്പ്. പാർക്കിനായി തദ്ദേശ ഭരണ സ്ഥാപനങ്ങൾ 50 സെന്റ് ഭൂമിയെങ്കിലും കണ്ടെത്താൻ നിർദേശം നൽകി. സ്പോൺസർഷിപ്പിലൂടെ ഫണ്ട് ശേഖരിക്കാൻ അനുമതിയായിട്ടുണ്ട്. ജനങ്ങൾക്ക് ഉല്ലസിക്കാനായി പഞ്ചായത്ത് അടിസ്ഥാനത്തിൽ ഒരു പാർക്ക് എന്നതാണ് സർക്കാർ ലക്ഷ്യം. മാസത്തിൽ ഒരു ദിവസം ഹാപ്പിനസ് ഡേ ആഘോഷിക്കണം എന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്. കലാപരിപാടികളും ഫുഡ് ഫെസ്റ്റും ഉണ്ടാകും.
Ad – samson