ജമ്മു കാശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

0

 

ജമ്മു കാശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഷോപ്പിയാൻ ജില്ലയിലെ ചോട്ടിഗാം മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഈ മേഖലയിൽ സുരക്ഷാസേന തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടെയാണ് ഭീകരർ വെടിയുതിർത്തതെന്നാണ് റിപ്പോർട്ട്. വനത്തിനുള്ളിൽ രണ്ട് ഭീകരർ ഒളിച്ചിരിക്കുന്നതായാണ് വിവരം. പ്രദേശത്ത് ഭീകരർക്കായുള്ള തെരച്ചിൽ തുടരുന്നു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here