തെറ്റുപറ്റി ഇനി ഇങ്ങനെ സംഭവിക്കില്ല’; വിമാനത്തിന്റെ വാതില്‍ തകര്‍ന്ന സംഭവത്തില്‍ ബോയിംഗ് സിഇഒ

0

 

പറന്നുയര്‍ന്ന ഉടന്‍ അലാസ്‌ക എയര്‍ലൈന്‍സ് വിമാനത്തിന്റെ വാതില്‍ ഇളകിത്തെറിച്ച സംഭവത്തില്‍ പ്രതികരണവുമായി ബോയിംഗ് സിഇഒ ഡേവ് കാല്‍ഹൗണ്‍. വിമാന നിര്‍മ്മാതാവിന് തെറ്റ് പറ്റിയെന്ന് സമ്മതിക്കുന്നതായും ഇനി ഒരിക്കലും ഇങ്ങനെ സംഭവിക്കില്ലെന്നും സിഇഒ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.

 

174 യാത്രക്കാരുമായി വിമാനം പറന്നുയര്‍ന്ന ഉടന്‍ വാതില്‍ ഇളകി തെറിക്കുകയായിരുന്നു. വിമാനത്തിന്റെ പിന്‍ഭാഗത്തെ മിഡ് ക്യാബിന്‍ എക്സിറ്റ് ഡോറാണ് ഇളകിമാറിയത്. വാതിലും അതിന്റെ ഫ്യൂസ്ലേജിന്റെ ഒരു ഭാഗവും പൊട്ടിത്തെറിച്ചതോടെ വിമാനം താഴെയിറക്കാന്‍ തീരുമാനിക്കുകയായിരുന്നു.

 

ഒറിഗോണിലെ പോര്‍ട്ട്‌ലാന്‍ഡില്‍ നിന്ന് കാലിഫോര്‍ണിയയിലെ ഒന്റാറിയോയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. വാതില്‍ ഇളകിമാറിയതിനെ തുടര്‍ന്ന് പൈലറ്റ് എമര്‍ജന്‍സി ലാന്‍ഡിങ്ങിന് അനുമതി തേടി. പ്രാദേശിക സമയം വൈകുന്നേരം 5:26 ന് വിമാനം സുരക്ഷിതമായി പോര്‍ട്ട്‌ലാന്‍ഡില്‍ തിരിച്ചിറക്കുകയായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here