രാമക്ഷേത്ര പ്രതിഷ്ഠാദിനത്തില്‍ കുഞ്ഞ് ജനിക്കാൻ സിസേറിയന്‍ ആവശ്യപ്പെട്ട് യുപിയിലെ ഗര്‍ഭിണികള്‍

0

 

അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന ദിവസം സിസേറിയനിലൂടെ കുട്ടികൾക്ക് ജന്മം നൽകണമെന്ന ആവശ്യവുമായി യുപിയിലെ ഗർഭിണികൾ. രേഖാമൂലമുള്ള പതിനാലോളം അപേക്ഷകള്‍ ഇതിനായി ലഭിച്ചിട്ടുണ്ട്. ഗർഭിണികളുടെ ആവശ്യത്തെക്കുറിച്ച് ഗണേഷ് ശങ്കര്‍ വിദ്യാര്‍ഥി മെമ്മോറിയല്‍ മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗം മേധാവി സീമാ ദ്വിവേദിയാണ് വിശദീകരിച്ചത്. ഒരേ ലേബര്‍റൂമില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണമെന്നുമാണ് സ്ത്രീകളുടെ ആവശ്യം. ജനുവരി 22ന് 35 സിസേറിയന്‍ ഓപ്പറേഷനുകള്‍ നടത്താന്‍ നിശ്ചയിച്ചിട്ടുണ്ട്. പുരോഹിതന്മാരിൽ നിന്ന് ശുഭകരമായ സമയം കുറിച്ചുവാങ്ങുന്നവരുമുണ്ട്‌.

 

LEAVE A REPLY

Please enter your comment!
Please enter your name here