പൊന്നാനിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധ ബാനറുകളുയര്‍ത്തി എസ്.എഫ്.ഐ

0

പൊന്നാനിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധ ബാനറുകളുയര്‍ത്തി എസ്.എഫ്.ഐ. അന്തരിച്ച കോണ്‍ഗ്രസ് മുന്‍ എംഎല്‍എ പി.ടി. മോഹനകൃഷ്ണന്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ് ഗവര്‍ണര്‍ പൊന്നാനിയിലെത്തുന്നത്.

‘മിസ്റ്റര്‍ ചാന്‍സലര്‍ യൂ ആര്‍ നോട്ട് വെല്‍കം ഹിയര്‍’, ‘നിങ്ങളുടെ ബ്ലഡി ക്രിമിനല്‍സ് ഒരുപാടുള്ള സ്ഥലമാണ് സൂക്ഷിക്കുക’ എന്നിങ്ങനെയുള്ള കറുത്ത ബാനറുകളാണ് ഗവര്‍ണര്‍ ചടങ്ങിനെത്തുന്ന വഴിയില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ സ്ഥാപിച്ചത്.

സി.പി.എം. എം.എല്‍.എ. പി. നന്ദകുമാര്‍, ഇ.ടി.മുഹമ്മദ് ബഷീര്‍. കെ. അനില്‍കുമാര്‍ ഉള്‍പ്പടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. ചടങ്ങില്‍ കൂടുതല്‍ പ്രതിഷേധമുണ്ടാകില്ലെന്നാണ് എസ്.എഫ്.ഐ. നേതൃത്വം നല്‍കുന്ന സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here