ഡല്‍ഹി ജുഡീഷ്യല്‍ സര്‍വീസില്‍ 67% സ്ത്രീകള്‍ , 33 % പുരുഷന്‍മാര്‍; ഉന്നത ജുഡീഷ്യറി റിവേഴ്‌സിലും

0

ന്യൂഡല്‍ഹി: സ്ത്രീ പങ്കാളിത്തം ഉറപ്പാക്കി പ്രവര്‍ത്തിക്കുന്നതില്‍ ഡല്‍ഹി ജുഡീഷ്യറിയുടെ സ്ഥിതി മെച്ചപ്പെട്ടതെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍. ഇന്ത്യാ ഹാബിറ്റാറ്റ് സെന്ററില്‍ ഡല്‍ഹി ഹൈക്കോര്‍ട്ട് വുമണ്‍ ലോയേഴ്സ് ഫോറം നടത്തിയ മൂന്നാംവട്ട പ്രതിവര്‍ഷ ഒത്തുചേരലിനിടെയായിരുന്നു ആക്ടിങ് ചീഫ് ജസ്റ്റിന്റെ പ്രതികരണം.

‘ജുഡീഷ്യറിയുടെ ഉന്നത സംവിധാനങ്ങളിലേക്ക് നോക്കുകയാണെങ്കില്‍ 67 ശതമാനമാണ് പുരുഷപങ്കാളിത്തം. സ്ത്രീപങ്കാളിത്തം വെറും 33 ശതമാനം മാത്രമാണ്. അതേസമയം ഡല്‍ഹിയുടെ ജുഡീഷ്യറി സംവിധാനത്തില്‍ അതിന്റെ അടിത്തട്ടില്‍ പോലും മാറ്റങ്ങളുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ സ്ത്രീകള്‍ 67 ശതമാനവും 33 ശതമാനം പുരുഷന്‍മാരുമാണെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍ പറഞ്ഞു.ലിംഗസമത്വം ഉറപ്പാക്കുന്നതിനായി കൂട്ടായ്മ രൂപീകരിച്ച ഡല്‍ഹി ഹൈക്കോര്‍ട്ട് വുമണ്‍ ലോയേഴ്സ് ഫോറത്തിന്റെ തീരുമാനത്തെയും ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍ സ്വാഗതം ചെയ്തു. ഇത്തരമൊരു ചുവട് വനിതാ അഭിഭാഷകര്‍ വെച്ചതില്‍ സന്തോഷമുണ്ട്. കാലത്തിന്റെ ആവശ്യകതയിലേക്ക് നിങ്ങള്‍ പൂര്‍ണമായും തയ്യാറെടുത്തുവെന്ന് അറിയുന്നതില്‍ അഭിമാനം തോന്നുന്നു. എന്റെ തുടക്കകാലത്ത് ഹൈക്കോടതിയില്‍ ഒരു വനിതാ ജഡ്ജി മാത്രമാണുണ്ടായിരുന്നത്, ഇന്നത് ഒന്‍പത് എന്നതിലേക്ക് ഉയര്‍ന്നിട്ടുണ്ട്’, ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply