യുവാവിനെ മരം വെട്ടുന്ന ആയുധം ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമം; പ്രതി പോലീസിന്റെ പിടിയിൽ

0

എ​ട​ക്ക​ര: യുവാവിനെ വെട്ടികൊല്ലാൻ ശ്രമിച്ച പ്രതി പോലീസിന്റെ പിടിയിൽ. മു​ണ്ടേ​രി ഏ​ട്ട​പ്പാ​റ കോ​ള​നി​യി​ലെ ര​മേ​ശനാ​ണ് (25) പോ​ത്തു​ക​ല്ല് പൊ​ലീ​സിന്റെ പിടിയിലാ​ത്. ഉ​പ്പ​ട മ​ല​ച്ചി കോ​ള​നി​യി​ല്‍ ബു​ധ​നാ​ഴ്ച രാ​ത്രി ഏ​ഴിനാണ് സം​ഭ​വം. മ​ല​ച്ചി കോ​ള​നി​യി​ലെ അ​നീ​ഷി​നെ​യാ​ണ് (23) രമേശ് ആ​ക്ര​മി​ച്ച​ത്.

മ​രം​വെ​ട്ടു​കാ​ര​നാ​യ ര​മേ​ശ് ത​ന്റെ കൈ​യി​ലു​ള്ള മൂ​ർ​ച്ച​യു​ള്ള ആ​യു​ധം ഉ​പ​യോ​ഗി​ച്ച് അ​നീ​ഷി​ന്റെ ക​ഴു​ത്തി​ല്‍ വെ​ട്ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ അ​നീ​ഷി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. നി​ല​മ്പൂ​ര്‍ ഡി​വൈ.​എ​സ്.​പി സാ​ജു കെ. ​എ​ബ്ര​ഹാ​മി​ന്റെ നി​ര്‍ദേ​ശ​പ്ര​കാ​രം പോ​ത്തു​ക​ല്ല് പൊ​ലീ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ വി.​എം. ശ്രീ​കു​മാ​ര്‍, എ​സ്.​ഐ കെ. ​സോ​മ​ന്‍, സി.​പി.​ഒ ദി​നേ​ശ്, ഹോം​ഗാ​ര്‍ഡ് സോ​മ​രാ​ജ് എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

LEAVE A REPLY

Please enter your comment!
Please enter your name here