500 രൂപ കൂലിയായി ചോദിച്ചതിനെ ചൊല്ലിയുള്ള തർക്കം; സുഹൃത്തിനെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്

0

ഭോജ്പൂർ: സുഹൃത്തിനെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്. 500 രൂപ കൂലിയായി ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലയ്ക്കു പിന്നിലെന്നാണ് പോലീസ് പറയുന്നത്. ബീഹാറിലെ ഭോജ്പൂർ ജില്ലയിലെ ആർഹ് മേഖലയിലാണ് കേസിനാസ്പദമായ സംഭവം. കൊലപതകത്തിന് ശേഷം മൃതദേഹം വയലിൽ ഉപേക്ഷിക്കുകയായിരുന്നു. കണ്ണുകൾ ചൂഴ്‌ന്നെടുത്ത നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
ബാരാ ബസന്ത്പൂർ ഗ്രാമവാസിയായ മോഹൻ സിംഗ്(20) ആണ് മരിച്ചത്. പരിചയക്കാരനായ അജയ് മഹാതോയിൽ നിന്ന് 500 രൂപ കൂലിയായി സിംഗ് ലഭിക്കാനുണ്ടായിരുന്നു. ഇതേ ചൊല്ലി ഇരുവരും തമ്മിൽ വഴക്ക് പതിവാണ്.
ഒരു പാർട്ടിയിൽ പങ്കെടുക്കാനെന്ന വ്യാജേന അജയ് സിംഗിനെ വിളിച്ചുവരുത്തി. തുടർന്ന് കത്തികൊണ്ട് ക്രൂരമായി ആക്രമിക്കുകയായിരുന്നു. പിന്നീട് കണ്ണുകൾ ചൂഴ്‌ന്നെടുത്ത ശേഷം മൃതദേഹം സൻവാരി പാലത്തിന് സമീപത്തെ വയലിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്. പ്രതി ഒളിവിലാണ്. അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here