ഒഡിഷന് വേണ്ടി പകര്‍ത്തിയ വീഡിയോ അശ്ലീല സൈറ്റില്‍; നിര്‍മാണ കമ്പനിക്കെതിരെ യുവനടി

0

 

 

മുംബൈയില്‍ വെബ്‌സീരിസിന്റെ ഒഡീഷന് വേണ്ടി ചിത്രീകരിച്ച വീഡിയോ അശ്ലീല സൈറ്റില്‍ കണ്ടെത്തിയതിന് പിന്നാലെ നിര്‍മാണക്കമ്പനിക്കെതിരെ പരാതിയുമായി യുവനടി. കമ്പനിയിലെ ജീവനക്കാര്‍ക്കെതിരെയാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിച്ചത് ശ്രദ്ധയില്‍പ്പെട്ട യുവതിയുടെ സുഹൃത്തു വിളിച്ചു പറഞ്ഞതിന് പിന്നാലെയാണ് വസായിലെ അര്‍ണാല പൊലീസില്‍ പരാതി നല്‍കിയത്.

 

ഹിന്ദി സിനിമയിലും സീരിയലുകളിലും അവസരം ലഭിക്കുന്നതിനായി നിരവധി പ്രൊഡക്ഷന്‍ ഹൗസുകളുമായി പെണ്‍കുട്ടി ബന്ധപ്പെട്ടിരുന്നു. ആഴ്ചകള്‍ക്ക് മുന്‍പാണ് വെബ്‌സീരീസില്‍ അവസരമുണ്ടെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ഓഡില്‍ഷനുവേണ്ടി വിളിക്കുന്നത്. ലോഡ്ജിലേക്ക് വിളിച്ചുവരുത്തി ഓഡിഷനുവേണ്ടിയെന്ന് പറഞ്ഞ് പെണ്‍കുട്ടിയുടെ കാമുകനൊപ്പമുള്ള സ്വകാര്യ രം?ഗങ്ങള്‍ ഷൂട്ട് ചെയ്യുകയായിരുന്നു. ഈ വിഡിയോ മറ്റ് എവിടെയും ഉപയോ?ഗിക്കില്ലെന്ന് ഇവര്‍ ഉറപ്പു നല്‍കിയിരുന്നതായും യുവതി പറയുന്നത്.

 

ഓഡിഷന്‍ നടത്തിയ സംവിധായകന്‍, കാമറാമാന്‍, നടന്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നിവര്‍ക്കെതിരെയാണ് പെണ്‍കുട്ടി പരാതി നല്‍കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here