പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരളാ സന്ദര്‍ശനം ജനുവരിയില്‍

0

തിരുവനന്തപുരം:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരളാ സന്ദര്‍ശനം ജനുവരിയില്‍. പ്രധാനമന്ത്രി ജനുവരി 2ന് കേരളത്തില്‍ എത്തും. തൃശൂരില്‍ നടക്കുന്ന സ്ത്രീശക്തി സംഗമത്തില്‍ പങ്കെടുക്കാനായാണ് എത്തുന്നത്. വനിതാ ബില്‍ പാസായതില്‍ അഭിനന്ദനം അറിയിക്കാനാണ് സംഗമം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അറിയിച്ചു.

 

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണവും പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തില്‍ ചര്‍ച്ച ചെയ്യും. മോദിയെ കൂടാതെ ആഭ്യന്തര മന്ത്രി അമിത് ഷാ, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, മറ്റ് മുതിര്‍ന്ന നേതാക്കളും വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ദക്ഷിണേന്ത്യന്‍ സംസ്ഥാനത്ത് എന്‍ഡിഎയുടെ വിവിധ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുമെന്ന് കെ സുരേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു.

 

പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശം കേരളത്തിലെ ക്രൈസ്തവ ഭവനങ്ങളിലെത്തിക്കാനായി എല്ലാ എന്‍.ഡി.എ. പ്രവര്‍ത്തകരും ഇറങ്ങുമെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ജനുവരി അവസാനം എന്‍.ഡി.എയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ ലോക്സഭാ മണ്ഡലങ്ങളിലും പദയാത്ര നടത്താന്‍ തീരുമാനമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here