ഹിമാലയത്തില്‍ വലിയ തോതില്‍ മഞ്ഞുമലകള്‍ ഉരുകുന്നത് ദുരന്തസാധ്യതയെന്ന് യുഎന്‍ മേധാവി അന്റോണിയോ ഗുട്ടെറസ്

0

ദുബായ്: ഹിമാലയത്തില്‍ വലിയ തോതില്‍ മഞ്ഞുമലകള്‍ ഉരുകുന്നത് ദുരന്തസാധ്യതയെന്ന് യുഎന്‍ മേധാവി അന്റോണിയോ ഗുട്ടെറസ്. ആഗോള കാലാവസ്ഥാ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.‘ഏകദേശം 240 ദശലക്ഷം ആളുകള്‍ ഹിമാലയത്തെയും ഹിമാലയത്തില്‍നിന്ന് ഉത്ഭവിക്കുന്ന സിന്ധു, ഗംഗ, ബ്രഹ്മപുത്ര തുടങ്ങിയ 10 പ്രധാന നദികളെയും ആശ്രയിക്കുന്നു. നേപ്പാളിന്റെ മൂന്നിലൊന്ന് മഞ്ഞുപാളികള്‍ വെറും 30 വര്‍ഷത്തിനുള്ളില്‍ അപ്രത്യക്ഷമായി. ഇത് ഹരിതഗൃഹ വാതക മലിനീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു.

ആഗോള കാലാവസ്ഥാ ഉച്ചകോടിയുടെ 28-ാം പതിപ്പ് (കോപ് 28) ഇക്കാര്യത്തില്‍ പ്രതികരിക്കണം. ഇതിനായി വികസിത രാജ്യങ്ങള്‍ 100 ബില്യണ്‍ ഡോളര്‍ സഹായം നല്‍കണം’, അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ ഉള്‍പ്പെടെ വിവിധ രാഷ്ട്രത്തലവന്മാരും പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here