മാവോയിസ്റ്റ് ഭീകരത തുടച്ചുനീക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസർക്കാർ, 10 വർഷത്തിനിടെ മാവോയിസ്റ്റ് അക്രമങ്ങൾ 52 ശതമാനമായി കുറഞ്ഞു; അമിത് ഷാ

0

മാവോയിസ്റ്റ് ഭീകരത തുടച്ചുനീക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസർക്കാർ, 10 വർഷത്തിനിടെ മാവോയിസ്റ്റ് അക്രമങ്ങൾ 52 ശതമാനമായി കുറഞ്ഞു; അമിത് ഷാ

സംസ്ഥാനങ്ങളിൽ മാവോയിസ്റ്റ് ഭീകരത തുടച്ചുനീക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസർക്കാരെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. 10 വർഷത്തിനിടെ മാവോയിസ്റ്റ് അക്രമങ്ങളിൽ 52 ശതമാനം കുറവുണ്ടായിട്ടുണ്ടെന്നും ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ വിജയിക്കാൻ നരേന്ദ്ര മോദി സർക്കാരിന് കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു. അർദ്ധസൈനിക സേനയുടെ 59-ാമത് റൈസിംഗ് ദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി.

രാജ്യത്തെ മാവോയിസ്റ്റ് തീവ്രവാദം അവസാനിപ്പിക്കാനുള്ള ദൃഢനിശ്ചയത്തിലാണ് ഞങ്ങൾ. ഉന്മൂലനത്തിൻ്റെ വക്കിലാണ് അവ ഇപ്പോൾ. കഴിഞ്ഞ 10 വർഷത്തിനിടെ മാവോയിസ്റ്റ് അക്രമസംഭവങ്ങൾ 52 ശതമാനമായി കുറഞ്ഞു. മരണസംഖ്യ 70 ശതമാനമാണെന്നും മാവോയിസ്റ്റ് ബാധിത ജില്ലകളുടെ എണ്ണം 96 ൽ നിന്ന് 45 ആയി കുറഞ്ഞു. ഈ യുദ്ധത്തിൽ കേന്ദ്ര സർക്കാർ വിജയിക്കുകയാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here