ഭാര്യയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ

0

കോട്ടയം: ഭാര്യയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം മാടപ്പള്ളി സ്വദേശി സനീഷ് ജോസഫ് ആണ് അറസ്റ്റിലായത്.

ഭാര്യ ഷിജിയുടെ ദേഹത്ത് ആസിഡ് ഒഴിച്ച കേസിൽ ജയിലിൽ കഴിയുകയായിരുന്ന പ്രതി കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയതായിരുന്നു. സനീഷിനെ കാണാൻ ഷിജി എത്തിയപ്പോൾ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് ഷിജി ധരിച്ച ഷാൾ ഉപയോഗിച്ച് സനീഷ് കഴുത്തിൽ കുരുക്കി കൊലപ്പെടുത്തുകയായിരുന്നു. ഒളിവിൽ പോയ സനീഷിന്റെ അറസ്റ്റ് പോലീസ് ഇന്ന് രേഖപ്പെടുത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here