കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; പ്രതികളെ അടൂരിലെ കെഎപി ക്യാമ്പിലെത്തിച്ചു

0

 

കൊല്ലം: ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്നു പ്രതികളെയും കൊല്ലം അടൂരിലെ കെഎപി ക്യാമ്പിലെത്തിച്ചു. ഇവിടേക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ എത്തിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ പുളിയറയിൽനിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ വൈകിട്ട് മൂന്നേകാലോടെയാണ് അടൂരിലെ കെഎപി ക്യാമ്പിലെത്തിച്ചത്.

 

കൊല്ലം രജിസ്‌ട്രേഷനിലുള്ള നീല കാറിലും പൊലീസ് ജീപ്പിലുമായാണ് പ്രതികളെ കൊണ്ടുവന്നത്. പിടിയിലായവരിൽ കൂടുതൽ പേരുണ്ടെന്നും സൂചനയുണ്ട്. തട്ടിക്കൊണ്ടുപോയ കേസിൽ നീല കാറിലും തന്നെ കൊണ്ടുപോയിരുന്നതായി കുട്ടി നേരത്തെ മൊഴി നൽകിയിരുന്നു. പ്രതികളിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത നീല കാറാണ് ക്യാമ്പിലേക്ക് കൊണ്ടുവന്നതെന്നാണ് വിവരം. ക്യാമ്പിലെത്തിച്ച പ്രതികളിൽനിന്ന് കുറ്റസമ്മത മൊഴി ഉൾപ്പെടെ എടുക്കേണ്ടതുണ്ട്. ക്യാമ്പിലെത്തിച്ച പ്രതികളെ പൊലീസ് ഉടൻ വിശദമായി ചോദ്യം ചെയ്യും. പൊലീസ് നേരത്തെ തയ്യാറാക്കിയ രേഖാചിത്രങ്ങളുമായി സാമ്യമുള്ളയാളുകളെ തന്നെയാണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം.

 

തമിഴ്നാട് പുളിയറയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് പിടിയിലായത്. ഗോപകുമാർ എന്നയാൾക്ക് മാത്രമാണ് കേസുമായി നേരിട്ട് ബന്ധമുള്ളത്. ഗോപകുമാർ ചാത്തന്നൂർ സ്വദേശിയാണ്. രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളുമായി പൊലീസ് സംഘം തെങ്കാശിയിൽ നിന്ന് കേരളത്തിലേക്ക് തിരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here