ജനങ്ങള്‍ക്ക് നന്മവരുത്താനുള്ള എന്തെങ്കിലും കാര്യം സില്‍വര്‍ലൈന്‍ പദ്ധതിയില്‍ ഉണ്ടോ?; വി.എം സുധീരന്‍

0

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നവരുടെ ലക്ഷ്യം കമ്മീഷനാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. സില്‍ലൈന്‍ വിരുദ്ധ സമിതിയുടെ സെക്രട്ടറിയേറ്റിന് മുന്നിലെ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്ക് നന്മവരുത്താനുള്ള എന്തെങ്കിലും കാര്യം സില്‍വര്‍ലൈന്‍ പദ്ധതിയില്‍ ഉണ്ടോയെന്ന് സുധീരന്‍ ചോദിച്ചു.

 

ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് കഴിയുന്നില്ല, അതുകൊണ്ടാണ് തുടക്കം മുതല്‍ ഇതുവരെ ഒരു രഹസ്യ അജണ്ടയായി ഈ പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതി പിന്‍വലിച്ച് ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ടാണ് സില്‍ലൈന്‍ വിരുദ്ധ സമിതിയുടെ ഉപവാസ സമരം. ഭൂമി മരവിപ്പിച്ച ഉത്തരവ് പിന്‍വലിക്കണമെന്നും സമിതി ആവശ്യപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here