കാസര്‍കോട് കുമ്പളയില്‍ തെരുവുനായയുടെ ആക്രമണം; സ്ത്രീകളും കുട്ടിയും അടക്കം എട്ടുപേര്‍ക്ക് പരിക്ക്

0

കാസര്‍കോട്:കുമ്പള കുണ്ടങ്കേരടുക്ക ഹരിജന്‍ കോളനിലെ വെല്‍ഫെയര്‍ സ്‌കൂള്‍ പരിസരത്താണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്. തെരുവുനായയുടെ ആക്രമണത്തില്‍ സ്ത്രീകളും കുട്ടിയും അടക്കം എട്ടു പേര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ ഒരാളെ പരിയാരം ഗവണ്മെന്റ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

പരിക്കേറ്റ സുനിത എന്ന സ്ത്രീയെ മംഗളൂരു ബെന്‍ലോക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മതിയായ ചികിത്സ നല്‍കാതെ ഇവരെ തിരികെ വീട്ടിലേക്ക് വിട്ടതായി കുടുംബം ആരോപിക്കുന്നു. വീട്ടിലെത്തിച്ച ശേഷം ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.കുണ്ടങ്കേരടുക്ക പരിസരത്ത് തെരുവുനായ ആക്രമണം രൂക്ഷമാണെന്ന പരാതി നേരത്തെ തന്നെ ഉയര്‍ന്നിരുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here