എമിറാത്തി സാഹിത്യത്തെ പരിപോഷിപ്പിക്കുന്ന അൽ ദഫ്‌റ ബുക്ക് ഫെസ്റ്റിവലിന് തുടക്കമായി

0

വൈശാഖ് നെടുമല

ദുബായ്: ഈ വർഷത്തെ അൽ ദഫ്‌റ ബുക്ക് ഫെസ്റ്റിവലിന് തുടക്കമായി. കഴിഞ്ഞ തിങ്കളാഴ്ച്ച ഉദ്ഘാടനം ചെയ്ത ഈ പുസ്തക മേള അബുദാബി അറബിക് ലാംഗ്വേജ് സെന്ററാണ് സംഘടിപ്പിക്കുന്നത്. മദിനത് സായിദിലെ പൊതു പാർക്കിൽ സംഘടിപ്പിക്കുന്ന അൽ ദഫ്‌റ ബുക്ക് ഫെസ്റ്റിവൽ 2023 ഡിസംബർ 4 മുതൽ 10 വരെ നീണ്ട് നിൽക്കും.

‘അൽ ദഫ്‌റ: സാംസ്‌കാരിക പൈതൃകത്തിന്റെ ആഘോഷം’ എന്ന പ്രമേയത്തിലൂന്നിയാണ് അബുദാബി അറബിക് ലാംഗ്വേജ് സെന്റർ ഈ വർഷത്തെ അൽ ദഫ്‌റ ബുക്ക് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ദിനവും വൈകീട്ട് 4 മണിമുതൽ രാത്രി 10 മണിവരെയാണ് പുസ്തകമേളയിലേക്ക് പ്രവേശനം അനുവദിക്കുന്നത്. ഇത്തവണത്തെ മേളയിൽ അമ്പതോളം പ്രാദേശിക പ്രസാധകരും, വിതരണക്കാരും പങ്കെടുക്കുന്നതാണ്.

വിവിധ സാംസ്‌കാരിക പരിപാടികൾ, കലാപരിപാടികൾ എന്നിവയുടെ അകമ്പടിയോടെയാണ് അൽ ദഫ്‌റ ബുക്ക് ഫെസ്റ്റിവൽ ആരംഭിച്ചത്. അൽ ദഫ്‌റ ബുക്ക് ഫെസ്റ്റിവൽ 2023-ന്റെ ഭാഗമായി എമിറാത്തി സംസ്കാരം, സാഹിത്യം, കല എന്നിവ എടുത്ത് കാട്ടുന്ന നിരവധി പരിപാടികൾ അരങ്ങേറുമെന്ന് അബുദാബി അറബിക് ലാംഗ്വേജ് സെന്റർ ചെയർമാൻ ഡോ. അലി ബിൻ തമിം അറിയിച്ചിട്ടുണ്ട്.

അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസത്തിന് കീഴിലാണ് അറബിക് ലാംഗ്വേജ് സെന്റർ പ്രവർത്തിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here