റെയിൽവെയുടെ ഇരുമ്പ് മോഷ്ടിച്ച കേസിൽ യൂത്ത് കോൺഗ്രസ് നേതാവുൾപ്പടെ 3 പേര് അറസ്റ്റിൽ

0

റെയിൽവെയുടെ ഇരുമ്പ് മോഷ്ടിച്ച കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് ഉൾപ്പടെ മൂന്ന് പേർ റിമാന്റിൽ. റയിൽവെ ലൈനിൽ സ്ഥാപിക്കുന്ന ബെന്റ് സിഷ് പ്ലെയിറ്റാണ് മോഷ്ടിച്ചത്. കഴിഞ്ഞ ദിവസം റയിൽവെയുടെ യാർഡിൽ കടന്ന് റയിൽവെ ലൈനിൽ സ്ഥാപിക്കുന്ന 4 ബെന്റ് സിഷ് പ്ലെയിറ്റ് കവർന്ന കേസിലാണ് റയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സ് അറസ്റ്റ് ചെയ്തത്.

 

കൊല്ലം ഇഞ്ചവിള സ്വദേശി പ്രവീൺ ആശ്രാമം സ്വദേശി ഷൈജു പെരിനാട് ഞാറയ്ക്കൽ സ്വദേശിയും യൂത്ത് കോൺഗ്രസ് നേതാവുമായ മുഹമ്മദ് റഫീക്കുമാണ് പിടിയിലായത്. ഇവരെ ഈ മാസം 19 വരെ റിമാന്റ് ചെയ്തു. മോഷണമുതൽ മുഹമ്മദ് റഫീക്ക് വാങ്ങിയെന്നാണ് ആർപിഎഫിന്റെ കണ്ടെത്തൽ.

 

അതേ സമയം 8000 രൂപ നൽകി താനില്ലാത്തപ്പോൾ വാങ്ങിയത് കടയിലെ അതിഥി തൊഴിലാളികളാണെന്നും തനിക്ക് അറിവില്ലെന്നും റഫീക്ക് കരുവപറഞ്ഞു. റയിൽവേയുടെ മുദ്രയുള്ള സിഷ് പ്ലയിറ്റാണെന്നറിഞ്ഞിട്ടും വാങ്ങിയെന്നു ഗുരുതരമായ കുറ്റമാണെന്നും ആർപിഎഫ് വ്യക്തമാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here