കേരളീയത്തിന് ഇന്ന് തിരശീല വീഴും; സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

0

തിരുവനന്തപുരത്ത് കഴിഞ്ഞ ആറ് ദിവസമായി നടക്കുന്ന സംസ്ഥാനസർക്കാരിന്റെ കേരളീയം മഹോത്സവത്തിന് ഇന്ന് തിരശീല വീഴും. വൈകിട്ട് 4 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. മന്ത്രിമാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുക്കും

 

 

സമാപന സമ്മേളനത്തിന് ശേഷം എം ജയചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന മെഗാ സംഗീത പരിപാടി നടക്കും. ഉച്ചക്ക് 2.30 മുതൽ നഗരത്തിലെ പാർക്കിങ് സ്ഥലലങ്ങളിൽ നിന്ന് സെൻട്രൽ സ്റ്റേഡിയത്തിലേക്ക് കെ എസ് ആർ ടി സി സ്വിഫ്റ്റ് പ്രത്യേക സർവ്വീസ് നടത്തും.

 

 

ലക്ഷക്കണക്കിന് ആളുകളാണ് കഴിഞ്ഞ 6 ദിവസങ്ങളിലായി കേരളീയത്തിൽ എത്തിയത്. ഞായറാഴ്ച ദിവസമായിരുന്നു ഏറ്റവും കൂടുതൽ ആളുകൾ നഗരത്തിൽ എത്തിയത്. കേരളീയവുമായി ബന്ധപ്പെട്ട് നടന്ന വിവിധ സെമിനാറുകളിലും കലാപരിപാടികളിലും ഫുഡ്‌ഫെസ്റ്റുകളിലും ചലച്ചിത്ര മേളകളിലുമടക്കം വൻ ജനപങ്കാളിത്തമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here